രാജ്യത്ത് കൊവിഡ്, ഒമിക്രോൺ വ്യാപനം അതിതീവ്രം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാനങ്ങൾ

  • 05/01/2022

ദില്ലി: രാജ്യത്ത് കൊവിഡ് പ്രതിദിന രോഗികളുടെ എണ്ണം 58000 ആയി. ഒറ്റ ദിവസം 56 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് 5 ശതമാനം ആയി. ഒമിക്രോൺ ബാധിതരുടെ എണ്ണം രണ്ടായിരം കടന്നേക്കും. രോഗവ്യാപനം തീവ്രമായതോടെ ഒട്ടുമിക്ക സംസ്ഥാനങ്ങളും വാരാന്ത്യ കർഫ്യൂവിലേക്ക് നീങ്ങിയേക്കും. 

ദില്ലി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ബിഹാർ, കർണാടക, കേരള, തമിഴ്‌നാട് എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചു. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേർപ്പെടുത്തി. ഇന്ന് മുതൽ തമിഴ്‌നാട് അതിർത്തിചെക്ക്‌പോപോസ്‌ററുകളിൽ പരിശോധന കർശനമാക്കുകയാണ്. 

വിവാഹത്തിനും മരണാനന്തര ചടങ്ങിനും നിയന്ത്രണമുണ്ട്. മാളുകൾ തീയേറ്ററുകൾ റെസ്റ്റോറൻറുകൾ എന്നിവടങ്ങളിൽ അമ്പത് ശതമാനം പേരെ അനുവദിക്കും. സ്വകാര്യ സ്ഥാപനങ്ങൾ ശനിയാഴ്ചയും ഞായറാഴ്ചയും പ്രവർത്തിക്കരുത്. കേരളത്തിൽ നിന്ന് എത്തുന്നവർക്കും കർശന പരിശോധനയാണ്. കേരളാതിർത്തികളിൽ പരിശോധനയ്ക്കായി കൂടുതൽ പൊലീസിനെ വിന്യസിക്കും.

Related News