കുവൈത്തിൽ ഒഴിഞ്ഞു കിടക്കുന്നത് 15 ശതമാനം അപ്പാർട്ട്മെന്റുകൾ

  • 05/01/2022

കുവൈത്ത് സിറ്റി: രാജ്യത്തെ അപ്പാർട്ട്മെന്റുകളുടെ ശരാശരി ഒക്ക്യൂപെൻസി നിരക്ക് 85 ശതമാനത്തിൽ എത്തിയതായി കണക്കുകൾ. അതായത് 15 ശതമാനം അപ്പാർട്ട്മെന്റുകളാണ് താമസമില്ലാതെ ഒഴിഞ്ഞു കിടക്കുന്നതെന്നാണ് കണക്കുകളിൽ നിന്ന് വ്യക്തമാകുന്നത്. ഒരു പ്രദേശത്തെയും ഒക്ക്യൂപെൻസി നിരക്കിൽ വളരെ വ്യത്യാസമുണ്ടെന്നാണ് റിയൽ എസ്റ്റേറ്റ് യൂണിയൻ പുറത്ത് വിട്ട റിപ്പോർട്ടിൽ പറയുന്നത്. 95.1 ശതമാനവുമായി ഏറ്റവും കൂടുതൽ  ഒക്ക്യൂപെൻസി നിരക്ക് ഉള്ളത് മിർഖാബ്‌ പ്രദേശത്താണ്. രണ്ടാമത് 92.4 ശതമാനവുമായി ഖ്വിബ്‍ലാ ആണ്. 89 ശതമാനവുമായി ഫർവാനിയയും ഫിന്റാസും മൂന്നാം സ്ഥാനത്തുണ്ട്.

48.5 ശതമാനവുമായി ഏറ്റവും കുറഞ്ഞ  ഒക്ക്യൂപെൻസി നിരക്ക് ഉള്ളത് സബാഹ് അൽ സലീം പ്രദേശത്താണ്. 72. 6 ശതമാനം  ഒക്ക്യൂപെൻസി നിരക്ക് ഉള്ള അൽ റാഖി പ്രദേശമാണ് രണ്ടാമത്. അതേസമയം, പ്രദേശം മാറുന്നത് അനുസരിച്ച് അപ്പാർട്ട്മെന്റ് വാടകയിലും വ്യത്യാസം വരുന്നുണ്ട്. മാസവാടക ശരാശരി 513 ദിനാർ ഉള്ള ഷാബ് പ്രദേശമാണ് ഇക്കാര്യത്തിൽ മുന്നിലുള്ളത്. തൊട്ട് പിന്നാലെ 465 ദിനാർ മാസവാടകയുമായി ഷർഖ് പ്രദേശമാണ്. ഖ്വിബ്‍ലാ, മിർഖാബ് പ്രദേശത്ത് മാസവാടക ശരാശരി 303 ദിനാർ മാത്രമാണ്. 

രാജ്യത്തെ നിക്ഷേപ മേഖലയുടെ പ്രവർത്തനം പ്രവാസികളുമായി അടുത്ത ബന്ധമുള്ളതാണെന്ന് റിയൽ എസ്റ്റേറ്റ് വിദഗ്ധർ വിശ്വസിക്കുന്നു, അതിനാൽ അവരുടെ എണ്ണം കൂടുന്തോറും ഈ മേഖലയിലെ ആവശ്യവും കുതിച്ചുചാട്ടവും വർദ്ധിക്കും. ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ കഴിഞ്ഞ വർഷം കുവൈറ്റിൽ നിന്ന് കാൽ ദശലക്ഷത്തിലധികം പ്രവാസികൾ പോയതായി വെളിപ്പെടുത്തുന്നു, പ്രവാസികളുടെ എണ്ണത്തിലുണ്ടായ കുറവ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെ അപ്പാർട്മെന്റുകളുടെ ഒക്ക്യൂപെൻസി നിരക്കിൽ പ്രതിഫലിക്കുന്നു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News