കുവൈത്തിൽനിന്ന് വിദേശത്തേക്കുള്ള പണമിടപാടുകൾ രണ്ട് ദിവത്തിനുള്ളിൽ പൂർത്തിയാക്കണമെന്ന് നിർദേശം

  • 05/01/2022

കുവൈത്ത് സിറ്റി: വിദേശത്തുള്ള കറസ്‌പോണ്ടന്റുകളിലൂടെയോ ആഗോള ഇലക്ട്രോണിക് ട്രാൻസ്ഫർ നെറ്റ്‌വർക്കുകൾ വഴിയോ തങ്ങളുടെ ഇടപാടുകാരുടെ പണ കൈമാറ്റ പ്രവർത്തനങ്ങൾ രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ നടത്താൻ മണി എക്‌സ്‌ചേഞ്ച് കമ്പനികൾക്ക് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്ത് നിർദേശം നൽകി. പ്രത്യേകിച്ച് പണം കൈമാറ്റ പ്രവർത്തനങ്ങളിൽ  ഇടപാടുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുതിന് വ്യക്തമായ നിർദേശങ്ങളും മണി എക്‌സ്‌ചേഞ്ച് കമ്പനികൾക്കുള്ള സർക്കുലറിൽ സെൻട്രൽ ബാങ്ക് നൽകിയിട്ടുണ്ട്. 

പരമാവധി രണ്ട് പ്രവൃത്തി ദിവസങ്ങൾക്കുള്ളിൽ ഇടപാടുകാരുടെ പണം വിദേശത്തേക്ക് കൈമാറ്റം ചെയ്യണമന്നാണ് പ്രധാന നിർദേശം. കമ്പനികൾക്ക് അങ്ങനെ ചെയ്യാൻ കഴിയുന്നില്ലെങ്കിൽ അത് ഇടപാടുകാരെ അറിയിക്കണം. കൈമാറ്റം തുടരേണ്ടതില്ലെന്ന് ക്ലയന്റുകൾ തീരുമാനിക്കുകയാണെങ്കിൽ, ട്രാൻസ്ഫർ ഫീസ് ഉൾപ്പെടെ കമ്പനികൾ ഉടൻ പണം തിരികെ നൽകണം. കള്ളപ്പണം വെളുപ്പിക്കലും തീവ്രവാദത്തിന് ധനസഹായവും നൽകുന്നതിനുള്ള നിർദേശങ്ങളിലെ ക്ലോസ് 9/14 ഈ കമ്പനികൾ പാലിക്കണമെന്നും സർക്കുലറിൽ പറയുന്നു. 

ഏതെങ്കിലും കറസ്‌പോണ്ടന്റുകളുമായോ ആഗോള ഇലക്ട്രോണിക് ട്രാൻസ്ഫർ നെറ്റ്‌വർക്കുകളുമായോ ഉള്ള ഇടപാടുകളിൽ അവരുടെ അക്കൗണ്ടുകളിലെ ബാലൻസ്, അത്തരം അക്കൗണ്ടുകളിലൂടെ പ്രോസസ്സ് ചെയ്യുന്ന ചെക്കുകളുടെയും കൈമാറ്റങ്ങളുടെയും ആകെ മൂല്യത്തേക്കാൾ കുറവല്ലെന്ന് മണി എക്‌സ്‌ചേഞ്ച് കമ്പനികൾ ഉറപ്പാക്കണമെന്നാണ് രണ്ടാമത്തെ നിർദേശം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News