ഒമിക്രോൺ: കുവൈറ്റ് വിമാനത്താവളത്തിൽ അതി ജാ​ഗ്രത, നിയന്ത്രണങ്ങൾ കർശനം

  • 05/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് എത്തുന്നവരെല്ലാം കൊവിഡ് ബാധയില്ലെന്ന് വ്യക്തമാക്കുന്നതിനായി 72 മണിക്കൂർ മുമ്പുള്ള പിസിആർ പരിശോധന നിർബന്ധമാക്കിയ മന്ത്രിസഭാ തീരുമാനങ്ങൾ പ്രാബല്യത്തിൽ വന്നു. ജനിതക മാറ്റം വന്ന കൊവി‍ഡ് വകഭേദം ഒമിക്രോണിന്റെ സാഹചര്യത്തിൽ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്നലെ കൂടുതൽ കർശനമായ പ്രതിരോധ നടപടികളാണ് നടപ്പാക്കിയത്. രാജ്യത്ത് എത്തിയവരുടെ എല്ലാം സർട്ടിഫിക്കേറ്റുകൾ പരിശോധിച്ച് മാത്രമേ പ്രവേശനം അനവദിച്ചുള്ളൂ. 

ഇന്നലെ കുവൈത്ത് വിമാനത്താവളത്തിലൂടെ 230 വിമാനങ്ങളാണ് സർവ്വീസ് നടത്തിയത്. 117 വിമാനങ്ങൾ കുവൈത്തിലേക്ക് എത്തിയപ്പോൾ 113 വിമാനങ്ങളാണ് ഇവിടെ നിന്ന് വിവിധ രാജ്യങ്ങളിലേക്ക് പറന്നത്. പല രാജ്യങ്ങളിലും ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കുവൈത്തിലേക്കുള്ള വിമാന സർവ്വീസുകൾ ​ഗണ്യമായി വർധിക്കുമെന്നാണ് വിമാനത്താവള വൃത്തങ്ങൾ പറയുന്നത്. പിസിആർ പരിശോധനയുടെ സാധുത 48 മണിക്കൂറിൽ നിന്ന് 72 മണിക്കൂറായി നീട്ടാനുള്ള മന്ത്രിസഭാ തീരുമാനം വിദൂര സ്ഥലങ്ങളിൽ നിന്ന് വരുന്ന യാത്രക്കാർക്കും ട്രാൻസിറ്റ് യാത്രക്കാർക്കും സഹായകരമാണെന്നും അവർ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News