ആരോ​ഗ്യ മുൻകരുതലുകൾ പാലിച്ചില്ല; ഹവല്ലിയിൽ അഞ്ച് സ്റ്റോറുകൾ അടപ്പിച്ചു

  • 05/01/2022

കുവൈത്ത് സിറ്റി: ജനിതക മാറ്റം വന്ന കൊവിഡ് വകഭേദത്തെ തടുക്കുന്നതിനായുള്ള ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കാത്ത സ്റ്റോറുകൾക്കെതിരെ കർശന നടപടിയുമായി അധികൃതർ. ആരോ​ഗ്യ മുൻകരുതലുകൾ കൃത്യമായി പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ ഫീൽഡ് ടീം പരിശോധനകളും നടത്തുന്നുണ്ട്. ഒമിക്രോണിനെ പിടിച്ച് കെട്ടാനുള്ള മന്ത്രിസഭാ നിർദേശങ്ങൾ പാലിക്കുന്നു എന്ന് ഉറപ്പാക്കാൻ ഹവല്ലി ​മുനസിപ്പാലിറ്റി എമർജൻസി ടീം ഷോപ്പുകളിലും മാളുകളിലും പരിശോധന നടത്തിയെന്ന് തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു.

മേജർ ജനറൽ അബ്‍ദുള്ള അൽ അലി നേതൃത്വം നൽകുന്ന ഹവല്ലി സെക്യൂരിട്ടി ഡയറക്ടറേറ്റിന്റെ സഹകരണത്തോടെയാണ് പരിശോധന ക്യാമ്പയിൻ നടത്തിയത്.  ആരോ​ഗ്യ മുൻകരുതലുകൾ പാലിക്കാതിരുന്ന അഞ്ച് സ്റ്റോറുകൾ സംഘം പൂട്ടിച്ചു. ആരോ​ഗ്യ നിയന്ത്രണങ്ങൾ പാലിക്കണമെന്നുള്ള 43 മുന്നറിയിപ്പുകളും നൽകി. ഇക്കാര്യങ്ങൾ നടപ്പാക്കുന്നുണ്ടെയെന്നറിയാൻ ടീം വീണ്ടും ഈ സ്ഥലങ്ങളിൽ പരിശോധന നടത്തുമെന്നും അധികൃതർ വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News