നിയമലംഘനങ്ങൾ; 2021ൽ വിച്ഛേദിച്ചത് 1,145 വൈദ്യുതി കണക്ഷനുകൾ

  • 05/01/2022

കുവൈത്ത് സിറ്റി: കഴിഞ്ഞ വർഷം നിയമലംഘനങ്ങൾ കാരണം 1,145 വൈദ്യുതി കണക്ഷനുകൾ വിച്ഛേദിച്ചതായി വൈദ്യുതി മന്ത്രാലയത്തിലെ ജുഡീഷ്വൽ എൻഫോഴ്സ്മെന്റ് ടീം തലവൻ അദ്‍നാൻ ദഷ്ടി അറിയിച്ചു. രാജ്യത്തെ എല്ലാ ​ഗവർണറേറ്റുകളിലെയും ചേർത്തുള്ള കണക്കാണിത്. നടപടിക്രമങ്ങൾ പൂർത്തിയാക്കാതെ കണക്ട് ചെയ്യുക, മന്ത്രാലയത്തിന്റെ അറിവില്ലാതെ കറന്റ് പുനഃസ്ഥാപിക്കുക, മന്ത്രാലയത്തിന്റെ നെറ്റ്‌വർക്കിൽ കൃത്രിമം കാണിക്കുക, സർക്യൂട്ട് ബ്രേക്കറിന്റെയോ ഫ്യൂസിന്റെയോ വലിപ്പം മാറ്റുക തുട‌ങ്ങിയ നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയതിനെ തുടർന്നാണ് നടപടികൾ സ്വീകരിച്ചത്. 

രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലും ജുഡീഷ്വൽ പൊലീസ് സംഘം 24 മണിക്കൂറും പരിശോധന കാമ്പെയ്‌നുകൾ നടത്തുന്നത് തുടരുകയാണെന്നും അദ്‍നാൻ ദഷ്ടി പറഞ്ഞു. കസ്റ്റമർ സർവ്വീസസുമായും ഹവല്ലി ഗവർണറേറ്റിലെ സ്മാർട്ട് മീറ്റർ സ്വിച്ചിംഗ് കമ്മിറ്റിയുമായും ഏകോപിപ്പിച്ച് നിലവിൽ ക്യാമ്പയിനുകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News