മദ്യം, മയക്കുമരുന്ന്; 1500 പ്രവാസികളെ കുവൈത്തിൽനിന്ന് നാടുകടത്തി

  • 05/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ മയക്കുമരുന്നും മദ്യവും കൈവശം വച്ചതിനും, ഉപയോഗിച്ചതിനും 1500 പ്രവാസികളെ 2021ൽ നാടുകടത്തി. കുവൈത്തിൽ നിന്ന്  നാടുകടത്തിയ 18,221 പേരിൽ ഏകദേശം 1,500 പ്രവാസികളും മയക്കുമരുന്ന് കൈവശം വച്ചതിനും, അല്ലെങ്കിൽ മയക്കുമരുന്ന് കടത്ത്, ലഹരി പദാർത്ഥങ്ങളുടെ കൈവശം വയ്ക്കൽ എന്നിവ മൂലമാണെന്ന് ആഭ്യന്തര മന്ത്രാലയ സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

ചെറിയ അളവിൽ മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരെ ഉടനടി നാടുകടത്തുകയും രാജ്യത്ത് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തുകയും ചെയ്യും,  വൻതോതിൽ മയക്കുമരുന്നുമായി പിടിക്കപ്പെടുന്നവരോ മയക്കുമരുന്ന് വ്യാപാരം നടത്തിയതായി തെളിയിക്കപ്പെട്ടതോ ആയവരെ ജുഡീഷ്യറിയിലേക്ക് റഫർ ചെയ്യുമെന്ന് വൃത്തങ്ങൾ പറഞ്ഞു. 2021ൽ 11,177 പുരുഷന്മാരെയും 7,044 സ്ത്രീകളെയും നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News