സർവ്വീസ്‌ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ് കോടതി

  • 05/01/2022

കുവൈത്ത്‌ സിറ്റി : രാജ്യത്ത്  സർക്കാരിലോ സ്വകാര്യ മേഖലയിലോ ജോലിയില്‍ നിന്നും വിരമിക്കുന്നവർക്ക്‌ സർവ്വീസ്‌ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണ് കോടതി വ്യക്തമാക്കി. നേരത്തെ സിവിൽ സർവ്വീസ്‌ കമ്മീഷനാണ് സർവീസ് ഗ്രാറ്റുവിറ്റി ലഭിക്കണമെങ്കിൽ രാജ്യം വിടണമെന്ന നിബന്ധന കൊണ്ടുവന്നത്. നിലവിൽ സർക്കാർ സർവ്വീസിൽ നിന്ന് വിരമിക്കുകയോ അല്ലെങ്കിൽ രാജി വെക്കുകയോ ചെയ്തവർക്ക്‌ സർവ്വീസ്‌ ആനുകൂല്യങ്ങൾ ലഭിക്കണമെങ്കിൽ രാജ്യം വിടൽ നിർബന്ധമാണു.രാജ്യം വിടാതെ മറ്റൊരു വിസയിലേക്ക്‌ മാറിയാലും ഇവരുടെ സർവ്വീസ്‌ ആനുകൂല്യങ്ങൾ ലഭിക്കുമായിരുന്നില്ല. പുതിയ വിധിയോടെ സര്‍ക്കാര്‍ മേഖലയില്‍ ജോലി ചെയ്യുന്ന  ആയിരക്കണക്കിന് പ്രവാസികള്‍ക്ക് ആശ്വാസമാകും. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News