ഏറ്റവും സുരക്ഷിതമായ രാജ്യങ്ങൾ, മൂന്നാം റാങ്ക് കുവൈത്തിന്

  • 05/01/2022

കുവൈത്ത് സിറ്റി: ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ മൂന്നാം സ്ഥാനം കുവൈത്തിന്. അറബ് ​ഗൾഫ് സെന്റർ ഫോർ സ്റ്റഡീസ് ആൻഡ് റിസേർച്ച് 20 അറബ് രാജ്യങ്ങളിൽ നടത്തിയ പഠനത്തിന് ശേഷമാണ് പട്ടിക തയാറാക്കിയത്. 15 ഘടകങ്ങളെ അടിസ്ഥാനമാക്കിയാണ് പഠനം നടത്തിയത്. കഴിഞ്ഞ വർഷം പൗരന്മാർക്കുള്ള സമഗ്ര സുരക്ഷാ സാഹചര്യമാണ് പ്രധാനമായും വിലയിരുത്തപ്പെട്ടത്. 2022ലേക്കുള്ള ഭാവി വീക്ഷണവും പഠനം നൽകുന്നുണ്ട്. 

മഹാമാരിയോടുള്ള പ്രതികരണങ്ങളും  കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനം ഉൾപ്പെടെ കാര്യങ്ങൾ പരിശോധിച്ചാണ് ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളെ തരംതിരിച്ചത്. അറബ് രാജ്യങ്ങളിൽ ഏറ്റവും സുരക്ഷിതം ഖത്തറാണെന്ന് പഠനം പറയുന്നു. എമിറേറ്റിസ് ആണ് രണ്ടാം സ്ഥാനത്ത് എത്തിയത്. മുമ്പ് നാലാം സ്ഥാനത്തായിരുന്ന കുവൈത്ത് ഒരു പടി കൂടെ മെച്ചപ്പെട്ടാണ് പുതിയ പഠനത്തിൽ മൂന്നാം റാങ്കിലേക്ക് എത്തിയത്. ബഹറൈൻ നാലാം സ്ഥാനത്തും ഒമാൻ അഞ്ചാമതുമാണ്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News