ആരോ​ഗ്യ നിയന്ത്രണങ്ങൾ; കോപ്ലക്സുകളിൽ വീണ്ടും സുരക്ഷ ഉദ്യോ​​ഗസ്ഥരെ നിയോ​ഗിച്ചു

  • 05/01/2022

കുവൈത്ത് സിറ്റി: വമ്പൻ കൊമേഴ്സൽ കോംപ്ലക്സുകളിലും മറ്റും ആരോ​ഗ്യ നിയന്ത്രണങ്ങൾ പാലിക്കപ്പെടുന്നു എന്ന് ഉറപ്പാക്കാൻ ആരോ​ഗ്യ മന്ത്രാലയം സുരക്ഷാ ഉദ്യോ​​ഗസ്ഥരെ നിയോ​ഗിക്കുന്നു. നാളെ മുതലാണ് കർശന പരിശോധന ഉറപ്പാക്കാനായി ആഭ്യന്തര മന്ത്രാലയം കൂടുതൽ നടപടികളിലേക്ക് കടക്കുന്നത്. മറ്റ് ബന്ധപ്പെട്ട അതോറിറ്റികൾക്കൊപ്പം മാസ്ക്ക് ധരിക്കുന്നതും സാമൂഹ്യ അകലം പാലിക്കുന്നതും അടക്കമുള്ള മുൻകരുതലുകൾ പാലിക്കപ്പെടുന്നുണ്ടെന്ന് അധികൃതർ ഉറപ്പാക്കും.

മുനിസിപ്പാലിറ്റിയുടെയും മന്ത്രിമാരുടെ കൗൺസിലിന്റെയും തീരുമാനങ്ങൾ നടപ്പിലാക്കുന്നത് ഉറപ്പാക്കാൻ ഹവല്ലി സെക്യൂരിറ്റി ഡയറക്ടർ ജനറൽ മേജർ ജനറൽ അബ്ദുല്ല അൽ-അലിയുടെ നേതൃത്വത്തിൽ ഹവല്ലി മുനിസിപ്പാലിറ്റിയുടെ എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ-സബാനും സാൽമിയ ഏരിയയിലെ മറീന മാൾ സമുച്ചയത്തിൽ പരിശോധന നടത്താനായി ക്യാമ്പയിൻ ആരംഭിച്ചിട്ടുണ്ട്.

കൂടാതെ വമ്പൻ കോംപ്ലക്സുകളിലും ഹോട്ടലുകളിലും ഫീൽഡ് ക്യാമ്പയിനുകളും സംഘടിപ്പിക്കുന്നുണ്ട്. ഫാമുകളിലും മറ്റ് പ്രദേശങ്ങളിലും   ഒത്തുചേരലുകൾ നടക്കുന്ന പ്രദേശങ്ങളിൽ  ആരോഗ്യ ചട്ടങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനായി പട്രോളിം​ഗും നടത്തും. ആരോഗ്യ ആവശ്യകതകളും മുനിസിപ്പാലിറ്റിയുടെയും മന്ത്രിമാരുടെയും തീരുമാനങ്ങളും  ലംഘിച്ച നിരവധി കടകൾ ഹവല്ലിയിൽ അടച്ചുപൂട്ടി.  ഹവല്ലി സെക്യൂരിറ്റി ഡയറക്ടറേറ്റിന്റെ  പിന്തുണയോടെയാണ്  കടകൾ അടച്ചുപൂട്ടിയത്. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News