സ്‌പോൺസറെ മാറാനും ജോലി വിട്ടു പോകാനും നേരിട്ട് ഹാജരാകണം; പബ്ലിക് അതോറിറ്റി ഫോർ മാൻപവർ

  • 05/01/2022

കുവൈറ്റ് സിറ്റി :  സ്‌പോൺസറെ മാറാനും ജോലി വിട്ടു പോകാനും  നേരിട്ട് ഹാജരാകണമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (PAM ) പുതിയ സർക്കുലർ. ജോലി വിട്ട് പോകുന്ന  ഒരു തൊഴിലാളി തന്റെ സാമ്പത്തിക കുടിശ്ശിക പൂർണമായി ലഭിച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താൻ തൊഴിൽ  വകുപ്പ് ഉദ്യോഗസ്ഥന്റെ മുന്നിൽ നേരിട്ട് ഹാജരാകണം. PAM നിർദ്ദേശിച്ച നടപടിക്രമങ്ങൾ അനുസരിച്ച് ജോലി വിട്ടു പോകാൻ  ആഗ്രഹം അല്ലെങ്കിൽ ഒരു സെക്ടറിൽ നിന്ന് മറ്റൊന്നിലേക്ക് മാറ്റുന്നതിനുള്ള അഭ്യർത്ഥനയിൽ നേരിട്ട് ഹാജരായി ഒപ്പിടണം  

സർക്കുലറിലെ ഉള്ളടക്കങ്ങൾ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പാക്കാൻ യോഗ്യതയുള്ള തൊഴിൽ വകുപ്പ് രേഖകളിൽ പരിശോധന നടത്തുന്നുണ്ടെന്ന് PAM ഔദ്യോഗിക വക്താവും പബ്ലിക് റിലേഷൻസ് ആൻഡ് മീഡിയ ഡിപ്പാർട്ട്‌മെന്റ് ഡയറക്ടറുമായ അസീൽ അൽ-മസീദ് അറിയിച്ചു.  

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News