കുവൈത്തിൽ സ്പോൺസർമാർക്കെതിരെ ​പരാതി നൽകിയത് 278 ​ഗാർഹിക തൊഴിലാളികൾ

  • 06/01/2022

കുവൈത്ത് സിറ്റി: സ്പോൺസർമാർക്കെതിരെ 278 ​ഗാർഹിക തൊഴിലാളികൾ രാതി നൽകിയതായി മാൻപവർ അതോറിറ്റി അറിയിച്ചു. ഇതുകൂടാതെ, 201 പരാതികൾ രമ്യതയിൽ പരിഹരിച്ചതായും അധികൃതർ വ്യക്തമാക്കി. ‍ഡൊമസ്റ്റിക്ക് ലേബർ റിക്രൂട്ട്മെന്റ് വിഭാ​ഗത്തിന്റെ കണക്കനുസരിച്ച് ഡിസംബറിൽ 278 നിയമലംഘനങ്ങളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. ഒരു ഓഫീസിന്റെ ലൈസൻസ് റദ്ദാക്കുകയും ചെയ്തു. 

ജോലി ഉപേക്ഷിച്ചതായുള്ള 19 പരാതികളാണ് ജുഡീഷ്വറിയിലേക്ക് ശുപാർശ ചെയ്തത്. പരാതികൾ പരിശോധിച്ച 46 തൊഴിലാളികൾക്ക് അവരുടെ പാസ്‌പോർട്ട് കൈമാറാൻ ബിസിനസ്സ് ഉടമകളെ ബാധ്യസ്ഥരാക്കി. തൊഴിലുടമകൾക്ക് പ്രയോജനം ലഭിക്കുന്ന തരത്തിൽ 40,000 ദിനാറും തൊഴിലാളികൾക്ക്  പ്രയോജനം ലഭിക്കുന്ന പോലെ 9,000 ദിനാറും ആണ് ഈടാക്കിയതെന്നും അതോറിറ്റി വ്യക്തമാക്കി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News