കൊറോണയെ നേരിടാൻ രാജ്യത്തെ ആരോഗ്യ രംഗം സുശക്തമാണെന്ന് ആരോഗ്യ മന്ത്രാലയം

  • 06/01/2022

കുവൈത്ത് സിറ്റി : രാജ്യത്ത് കൊറോണ വൈറസ് ബാധിതരുടെ പ്രതിദിന കേസുകള്‍ വര്‍ദ്ധന രേഖപ്പെടുത്തുന്നുണ്ടെങ്കിലും പരിഭ്രാന്തരാകേണ്ട ആവശ്യമില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.ഒമിക്രോൺ വ്യാപനം ശക്തമായ സാഹചര്യത്തിൽ സ്വദേശികളും വിദേശികളും വാക്സിനും ബൂസ്റ്റർ ഡോസും എടുത്ത് പ്രതിരോധം ശക്തിപ്പെടുത്തണം. ഇപ്പോയത്തെ സാഹചര്യത്തില്‍ ആരോഗ്യ സംവിധാനം ശക്തമാണെന്നും നിലവില്‍ കൊറോണയെ  നേരിടാൻ രാജ്യത്തെ ആരോഗ്യ രംഗം സുശക്തമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. കഴിഞ്ഞ ദിവസം  രേഖപ്പെടുത്തിയത് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന പ്രതിദിന കേസുകളാണ്. നേരത്തെ ജൂലൈയിൽ റിപ്പോർട്ട് ചെയ്ത 1,993 കേസുകളായിരുന്നു ഉയർന്ന സംഖ്യ.  

ജൂലൈ മാസത്തില്‍  ഐസിയുവിലെ രോഗികളുടെ എണ്ണം 310 ഉം കോവിഡ് വാർഡുകളിലെ രോഗികളുടെ എണ്ണം 1150 ഉം  പ്രതിദിന മരണം 20 ഉം  ആയിരുന്നു.  സജീവമായ കേസുകളുടെ എണ്ണം 18,600 ലേക്കും ഉയര്‍ന്നിരുന്നു. കഴിഞ്ഞ ദിവസം രാജ്യം ഏറ്റവും ഉയർന്ന പ്രതിദിന കേസായ 2246 ൽ എത്തിയെങ്കിലും സജീവ കേസുകളുടെ എണ്ണം 8088 മാത്രമായത് ആശ്വാസമാണ്. തീവ്രപരിചരണ വിഭാഗത്തിൽ 7 കേസുകളും കോവിഡ് വാർഡുകളിൽ 40 കേസുകളും മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. 

വരും ദിവസങ്ങളിൽ അണുബാധയുടെ എണ്ണം വർദ്ധിക്കുമെങ്കിലും  കാര്യങ്ങള്‍ നിയന്ത്രണ വിധേയമാക്കുവാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതിനിടെ  മാസ്ക് ധരിക്കുക, അകലം പാലിക്കുക, കൈകൾ വൃത്തിയായി സൂക്ഷിക്കുക, ശുചിത്വം ഉറപ്പാക്കുക തുടങ്ങിയ പ്രതിരോധ മുൻകരുതൽ നടപടികൾ സ്വീകരിക്കണമെന്ന്‌  ആരോഗ്യ വൃത്തങ്ങൾ ജനങ്ങളോട്  ആവശ്യപ്പെട്ടു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News