കൊവിഡ്;കുവൈറ്റ് വാണിജ്യ മന്ത്രാലയത്തിലെ ആറ് പ്രധാന വിഭാ​ഗങ്ങൾ അടച്ചു

  • 06/01/2022

കുവൈത്ത് സിറ്റി: ജീവനക്കാർക്ക് കൊവി‍ഡ് സ്ഥിരീകരിച്ചതോടെ വാണിജ്യ മന്ത്രാലയത്തിലെ ആറ് പ്രധാന വിഭാ​ഗങ്ങൾ അടച്ചു. മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഓഫീസുകളാണ് അടച്ചത്. ഇവിടെ ജോലി ചെയ്യുന്ന 11 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. റിയൽ എസ്റ്റേറ്റ്, ഷെയർ ഹോൾഡിം​ഗ് കമ്പനീസ്, കൊമേഴ്സൽ രജിസ്ട്രി തുടങ്ങിയ വിഭാ​ഗങ്ങളാണ് കൊവിഡ‍് പടർന്നത് മൂലം അടയ്ക്കേണ്ട സാഹചര്യമുണ്ടായത്. 

ഈ വിഭാ​ഗങ്ങളിലെ എല്ലാ ജീവനക്കാരും തങ്ങൾ വൈറസ് മുക്തരാണെന്ന് ഉറപ്പാക്കാണമെന്ന് നിർദേശം നൽകിയതായി വൃത്തങ്ങൾ അറിയിച്ചു. ഇതിന് ശേഷമാണ് ആകെ എത്ര പേർക്ക് രോ​ഗം പിടിപെട്ടിട്ടുണ്ട് എന്ന് മനസിലാവുകയുള്ളൂ. ഏത് ​ഗുരുതര സാഹചര്യവും നേരിടാൻ മന്ത്രാലയത്തിന് പ്രാപ്തിയുണ്ടെന്നും  ഇലക്ട്രോണിക് പ്രോഗ്രാമുകൾ ഉള്ളതിനാൽ പ്രശ്നങ്ങളില്ലാതെ എല്ലാം കൈകാര്യം ചെയ്യാൻ സാധിക്കുമെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News