കോവിഡ് ; കുവൈത്തിലേക്ക് വരുന്നവർക്കുള്ള വ്യവസ്ഥകളിൽ മാറ്റമില്ല

  • 07/01/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ സാഹചര്യത്തിൽ വിദേശത്ത് നിന്ന് രാജ്യത്തേക്ക് വരുന്നവർക്ക് ഏർപ്പെടുത്തിയിട്ടുള്ള വ്യവസ്ഥകളിൽ മാറ്റങ്ങൾ വരുത്തിയിട്ടില്ലെന്ന് ആരോഗ്യ വിഭാഗം വ്യക്തമാക്കി. നിലവിലെ സംവിധാനം വളരെ മികച്ചതാണെന്നും കൊവിഡ് ബാധിക്കപ്പെട്ടിട്ടുള്ള എല്ലാവരെയും കണ്ടെത്താൻ പര്യാപ്തമാണെന്നും ആരോഗ്യ വിഭാഗം വൃത്തങ്ങൾ പറഞ്ഞു. ആദ്യ പരിശോധനയിൽ നെഗറ്റീവ് ആയ ശേഷം പിന്നീട് പൊസിറ്റീവ് ആകുന്ന നിരവധി കേസുകളുമുണ്ട്. നിലവിൽ പുതിയ രാജ്യങ്ങളെ പ്രവേശന നിരോധന പട്ടികയിലേക്ക് ഉൾപ്പെടുത്തിയിട്ടില്ല.

എന്നാൽ, സ്ഥിതി കൂടുതൽ വഷളായാൽ പ്രവേശന നിരോധനമേർപ്പെടുത്തേണ്ടി വരുമെന്നുള്ള സൂചനകളാണ് വൃത്തങ്ങൾ നൽകുന്നത്. കൊവിഡിനെ നേരിടുന്നതിനുള്ള മന്ത്രിതല എമർജൻസി കമ്മിറ്റി മന്ത്രി സഭയ്ക്ക് ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. കൊവിഡ് മഹാമാരിയെ നേരിടുന്നതിനായി അടുത്ത മന്ത്രിസഭാ യോഗത്തിൽ ചർച്ച ചെയ്യേണ്ട വിഷയങ്ങളിലെ നിർദേശങ്ങളാണ് സമർപ്പിച്ചിട്ടുള്ളത്. കൊവിഡ് എമർജൻസി കമ്മിറ്റി യോഗത്തിൽ നിലവിലെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്തു. രാജ്യത്തെ ആരോഗ്യ സാഹചര്യത്തെ കുറിച്ച് ആരോഗ്യ വിഭാഗത്തിൽ നിന്ന് ലഭിച്ച വിവിധ ഫീൽഡ് റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് കമ്മിറ്റി ശുപാർശകൾ സമർപ്പിച്ചിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News