കൊവിഡ്: ആരോഗ്യ മന്ത്രാലയത്തിൻ്റെ പരിശ്രമങ്ങളെ പുകഴ്ത്തി ഗൾഫ് ഹെൽത്ത് കൗൺസിൽ

  • 07/01/2022

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയെ നേരിടുന്നതിനുള്ള കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിൻ്റെ പരിശ്രമങ്ങളെ പുകഴ്ത്തി ഗൾഫ് ഹെൽത്ത് കൗൺസിൽ. ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് വേണ്ടിയുള്ള മന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങളെ  കൗൺസിൽ പ്രശംസിച്ചു. രോഗികളുടെ അപകട സാധ്യത കുറയ്ക്കുന്നതിനുള്ള ഇടപെടലുകൾ കൗൺസിൽ എടുത്തു പറഞ്ഞു. 

കാൻസർ ബാധിതരായ കുട്ടികൾക്കുള്ള സുപ്രധാനവുമായ ഓപ്പറേഷനുകൾ നടത്തുന്നതിൽ കുവൈത്ത് മെഡിക്കൽ സ്റ്റാഫ് മികവ് പുലർത്തുന്നതായി കൗൺസിൽ കൂട്ടിച്ചേർത്തു . അതിൽ മജ്ജ ദാനം ചെയ്തുള്ള സ്റ്റെം സെൽ ട്രാൻസ്പ്ലാൻ്റേഷനുകളെ കുറിച്ചും കൗൺസിൽ ഊന്നിപ്പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News