കൊവിഡിനെ ചെറുക്കാൻ കർശന നിയന്ത്രണങ്ങൾ; ഫീൽഡ് ടൂറുകൾ ആരംഭിച്ചു.

  • 07/01/2022

കുവൈത്ത് സിറ്റി: കൊവിഡിനെ ചെറുക്കാൻ കർശന നിയന്ത്രണങ്ങൾ നടപ്പാക്കി കുവൈത്ത്. മന്ത്രിസഭയുടെ ഏറ്റവും പുതിയ നിർദേശങ്ങൾ അനുസരിച്ച് ഹോട്ടലുകളിലും റെസിഡൻഷ്യൽ ഏരിയകളിലെയും ബാൻക്വറ്റ് ഹാളുകളും മറ്റും അടച്ചിടുമെന്ന് കുവൈത്ത് മുനസിപ്പാലിറ്റി ഡയറക്ടർ  ജനറൽ അഹമ്മദ് അൽ മാൻഫൗഹി പറഞ്ഞു. അടുത്ത ഞായറാഴ്ച് മുതലാണ് ഈ നിയന്ത്രണങ്ങൾ നടപ്പാക്കി തുടങ്ങുക. സർക്കാർ ഏജൻസികളുടെയും ഫീൽഡ് ടീമുകളുടെയും സഹായത്തോടെ ഹോട്ടലുകളുടെയും മറ്റും അധികൃതരോട് സഹകരിച്ചുമാണ് നിയന്ത്രണങ്ങൾ നടപ്പാക്കുക.

അതേസമയം, ആറ് ​ഗവർണറേറ്റുകളിലും ആരോ​ഗ്യ നിയന്ത്രണങ്ങൾ നടപ്പാക്കുന്നതിനായി കുവൈത്ത് മുനസിപ്പാലിറ്റി ഫീൽഡ് ടൂറുകൾ ആരംഭിച്ചു. രാജ്യത്തെ ആരോ​ഗ്യ സാഹചര്യങ്ങൾ മെച്ചപ്പെട്ട നിലയിൽ തുടരേണ്ടതിനായി മന്ത്രിസഭ മുന്നോട്ട് വച്ച ശുപാർശകൾ പാലിക്കപ്പെടുന്നുണ്ട് എന്നുറപ്പാക്കാനാണ് ഫീൽഡ് ടൂറുകൾ നടത്തുന്നത്. സാൽമിയ നേതൃത്വവുമായി സഹകരിച്ച് ഹവല്ലി സെക്യൂരിറ്റി ഡയറക്ടർ മേജർ ജനറൽ അബ്ദുല്ല അൽ അലിയുടെ സാന്നിധ്യത്തിലാണ് പരിശോധനകളെന്ന് ഹവല്ലി എമർജൻസി ടീം തലവൻ ഇബ്രാഹിം അൽ സബാൻ പറഞ്ഞു. നാല് നിയമലംഘനങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് അദ്ദേഹം അറിയിച്ചു. ആരോ​ഗ്യ നിയന്ത്രണങ്ങൾ കൃത്യമായി നടപ്പക്കാത്തിനാൽ 52 മുന്നറിയിപ്പ് നോട്ടീസുകളും നൽകി.

അതോടൊപ്പം കൊറോണയുടെ വ്യാപനം തടയുന്നതിനുള്ള മുൻകരുതൽ നടപടികളുടെ വെളിച്ചത്തിൽ അടച്ചിട്ട സ്ഥലങ്ങളിൽ എല്ലാത്തരം സാമൂഹിക പരിപാടികളും നടത്തുന്നത് താൽക്കാലികമായി നിർത്തിവയ്ക്കാനുള്ള മന്ത്രിസഭാ തീരുമാനം നടപ്പിലാക്കുന്നത് വനിതാ ഫീൽഡ് ടീം പിന്തുടരുമെന്ന് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ അറിയിച്ചു. ഹോട്ടൽ ഫെഡറേഷനുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ആരോഗ്യം ഉറപ്പുവരുത്തുന്നതിനായി ഹോട്ടലുകളെയും ബന്ധപ്പെട്ട അധികാരികളെയും നിരീക്ഷിക്കാൻ ഫീൽഡ് ടീമിനെ ചുമതലപ്പെടുത്തിയതായി അതോറിറ്റിയുടെ കമ്മീഷൻ ചെയ്ത ഡയറക്ടർ ജനറൽ ഇമാൻ അൽ-അൻസാരി പറഞ്ഞു. 

കൊറോണയ്‌ക്കെതിരായ പോരാട്ടവുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ നടപ്പിലാക്കി ഇവന്റ് ഹാളുകളിലും അടച്ചിട്ട സ്ഥലങ്ങളിലും സംഘം സ്ഥിരം പരിശോധനാ ടൂറുകൾ നടത്തുമെന്നും ആരോഗ്യ ആവശ്യകതകൾ പാലിക്കാത്ത സാഹചര്യത്തിൽ നിയമലംഘകർക്കെതിരെ  ആവശ്യമായ നടപടികൾ കൈക്കൊള്ളുകയും ചെയ്യുമെന്ന് അൽ-അൻസാരി സൂചിപ്പിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News