കുവൈറ്റിൽ ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ തിരക്കേറുന്നു; ഇന്ന് ഉച്ചവരെ വാക്‌സിൻ സ്വീകരിച്ചത് 523,000 പേർ.

  • 07/01/2022

കുവൈറ്റ് സിറ്റി:  ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച്  “കോവിഡ് -19” ന് എതിരായ വാക്‌സിന്റെ മൂന്നാമത്തെ ബൂസ്റ്റർ ഡോസ് സ്വീകരിച്ച പൗരന്മാരുടെയും താമസക്കാരുടെയും എണ്ണം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണി വരെ 523,000 ആളുകളിൽ എത്തിയാതായി റിപ്പോർട്ട്. തിരക്ക് കൂടിയതിനാൽ 50 വയസ്സിനു താഴെയുള്ളവർക്ക് വാക്‌സിനേഷനായി മന്ത്രാലയം രെജിസ്റ്ററേഷൻ നേരെത്തെ ഏർപ്പെടുത്തിയിരുന്നു. 

വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ചവരുടെ എണ്ണം 85.2% എന്ന നിരക്കിൽ 3343577 ഡോസുകളാണെന്നും,  രണ്ട് ഡോസുകളോടെ പൂർണ്ണ പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിച്ചവരുടെ എണ്ണം 82.3% നിരക്കിൽ 3227678 ഡോസുകളിൽ എത്തിയതായി മന്ത്രാലയം വെബ്‌സൈറ്റിൽ അറിയിച്ചു.

സമൂഹത്തിൽ പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ പ്രത്യേകിച്ച് പുതിയ മ്യൂട്ടന്റ് "ഓമിക്രോൺ" വ്യാപനം തുടരുന്ന അവസരത്തിൽ  വിവിധ കേന്ദ്രങ്ങൾ തങ്ങളുടെ പ്രവർത്തനം തുടരുന്നുവെന്ന് മന്ത്രാലയം സ്ഥിരീകരിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News