ഒരാഴ്ച ഓൺലൈൻ ക്ലാസ്; മാതാപിതാക്കളെ അറിയിച്ച് കുവൈത്തിലെ സ്വകാര്യ സ്കൂളുകൾ

  • 07/01/2022

കുവൈത്ത് സിറ്റി: അടുത്ത ഒരാഴ്ച ക്ലാസുകൾ ഓൺലൈൻ ആയി നടത്താൻ തീരുമാനിച്ച് ചില സ്വകാര്യ സ്കൂളുകൾ. രാജ്യത്ത് കൊവി‍ഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് തീരുമാനം. ഇക്കാര്യം മാതാപിതാക്കളെ അറിയിച്ചിട്ടുണ്ട്. വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്ന് ക്ലാസുകൾ ഓൺലൈൻ ആയി നടത്താനുള്ള അനുമതി വാങ്ങിയ ശേഷമാണ് സ്കൂളുകളുടെ നടപടിയെന്ന് വിദ്യാഭ്യാസ വൃത്തങ്ങൾ സ്ഥിരീകരിക്കുന്നത്. പ്രത്യേകിച്ചും അവധിക്കാലത്ത് യാത്ര ചെയ്ത ഈ സ്‌കൂളുകളിലെ ചില വിദേശ അധ്യാപകർ മടങ്ങിയെത്തിയ ശേഷമുള്ള ഏറ്റവും കുറഞ്ഞ 72 മണിക്കൂർ ഹോം ക്വാറന്റൈൻ കാലയളവ് പാലിക്കേണ്ടത് കൂടെ പരി​ഗണിച്ചാണ് തീരുമാനം

എന്നാൽ  സ്‌കൂളുകൾ "ഓൺലൈൻ" സംവിധാനത്തിലേക്ക് തിരിച്ചുവരുന്നത് വിദ്യാർത്ഥികൾക്ക് പ്രത്യേകിച്ച് കുട്ടികളിൽ കടുത്തതും നിഷേധാത്മകവും മാനസികവുമായ സ്വാധീനം ചെലുത്തും, അടച്ചുപൂട്ടൽ അവർക്ക് വിനാശകരമായിരിക്കും, ഇത് സ്ഥിരീകരിച്ച നിരവധി പഠനങ്ങൾ ഉണ്ടെന്നും  അൽ-അദാൻ ഹോസ്പിറ്റലിലെ പീഡിയാട്രിക് എമർജൻസി യൂണിറ്റ് മേധാവി ഡോ. മർസൂഖ് അൽ-അസ്മി വ്യക്തമാക്കി. 

സ്‌കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ യുനിസെഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നും ഇത് കുട്ടികളിൽ വിനാശകരമെന്ന് അവർ വിശേഷിപ്പിച്ചിട്ടുണ്ടെന്നും ഡോ. ​​അൽ-അസ്മി ചൂണ്ടിക്കാട്ടി. കുട്ടികളിൽ കോവിഡ് വൈറസുകൾ ഏറ്റവും കുറഞ്ഞ സങ്കീർണ്ണതകൾ മാത്രമേ ഉണ്ടാക്കിയിട്ടുള്ളെന്നും,  പഠനങ്ങൾ പ്രകാരം അവസാനമായി അടച്ചിടേണ്ടത് സ്കൂളുകളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News