പ്രവാസികൾക്ക് ക്വാറന്റൈന്‍ ഏർപ്പടുത്താനുള്ള തീരുമാനം പിൻവലിക്കുക - വെൽഫയർ കേരള കുവൈത്ത്

  • 08/01/2022

കുവൈത്ത് സിറ്റി : വിദേശ രാജ്യങ്ങളിൽ നിന്ന് കേരളത്തിലെത്തുന്ന  എല്ലാ യാത്രക്കാർക്കും ഏഴു ദിവസം നിർബന്ധിത ഹോം ക്വാറന്റൈൻ ഏർപ്പെടുത്തുമെന്ന തീരുമാനം പുന:പരിശോധിക്കണമെന്ന്   വെൽഫെയർ കേരള കുവൈത്ത്  പ്രസ്താവനയിൽ ആവശ്യപ്പെട്ടു.സാമൂഹിക അകലം പാലിക്കാതെ നടക്കുന്ന സമ്മേളനങ്ങളും ആഘോഷങ്ങളും കേരളത്തില്‍ അരങ്ങേറുമ്പോള്‍ പ്രവാസികള്‍ക്ക് മേല്‍ മാത്രം പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ യുക്തി എന്താണ്. അത് കൊണ്ട് തന്നെ വിദേശത്ത് നിന്ന് വരുന്നവര്‍ക്ക് ഹോം ക്വാറന്റൈൻ വ്യവസ്ഥകൾ കർശനമാക്കുമെന്ന ആരോഗ്യ മന്ത്രിയുടെ അറിയിപ്പ് പ്രവാസികളെ വീണ്ടും പ്രതിസന്ധിയിലാക്കുകയാണ്.   

വിദേശങ്ങളിൽ നിന്ന് വരുന്നവരിൽ ഭൂരിഭാഗം യാത്രക്കാരും രണ്ട് ഡോസ്  വാക്സിനുകളും കൂടെ ബൂസ്റ്റർ ഡോസും  സ്വീകരിച്ചവരാണ്.  മാത്രമല്ല ഇന്ത്യയിലേക്ക് പുറപ്പെടുന്നതിനു മുമ്പ് ആർടിപിസിആർ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയതിനു ശേഷമാണ് അവർ യാത്ര ചെയ്യുന്നത്. കേരളത്തിലെ എയര്‍ പോര്ട്ടുകളില്‍ നടത്തുന്ന ടെസ്റ്റില്‍ നെഗറ്റീവ് റിസള്‍ട്ട് ലഭിക്കുന്ന മുറക്ക് പ്രവാസികള്‍ക്ക് പുറത്തിറങ്ങാന്‍ അവസരമുണ്ടാകണം . ഏറെ കാലത്തെ കാത്തിരിപ്പിന് ശേഷമാണ് പല പ്രവാസികളും ഉറ്റവരെ കാണാന്‍ നാട്ടിലേക്ക് മടങ്ങുന്നത് . കുറഞ്ഞ ദിവസത്തിനു മാത്രം നാട്ടില്‍ വരുന്ന പ്രവാസികളെ അശാത്രീയമായ ക്വാരന്റൈന്‍ തടവിലിരുത്തുന്നത് ദ്രോഹമാണ്. കോവിഡ് തുടങ്ങിയ കാലം മുതല്‍ ഏറെ പ്രയാസങ്ങള്‍ അനുഭവിച്ചു കൊണ്ടിരിക്കുന്ന പ്രവാസികളെ ഇനിയും മാനസിക സംഘര്‍ഷത്തിലാക്കുന്ന ഇത്തരം തീരുമാനങ്ങള്‍ക്കെതിരെ ശക്തമായ പ്രവാസി പ്രതിഷേധം ഉയര്‍ന്നു വരണമെന്നും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.


കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News