വീട് വാങ്ങലും അറ്റകുറ്റുപണികളും; കുവൈത്തിൽ പ്രതിദിനം വായ്പയെടുക്കുന്നത് 4.6 മില്യൺ ദിനാർ

  • 08/01/2022

കുവൈത്ത് സിറ്റി: സ്വകാര്യ വീടുകൾ വാങ്ങുന്നതിനോ അതിന്റെ  അറ്റകുറ്റുപണികൾക്കോ ആയി വാണിജ്യ ബാങ്കുകളിൽ നിന്ന് കുവൈത്ത് പൗരന്മാർ പ്രതിദിനം 4.6 മില്യൺ ദിനാർ ശരാശരി വായ്പയെടുക്കുന്നതായി കണക്കുകൾ. കഴിഞ്ഞ വർഷം വാണിജ്യ ബാങ്കുകളിൽ നിന്ന് വായ്പയായി കുവൈത്തികൾ ആകെയെടുത്തത് ഏകദേശം 1.5 ബില്യൺ ദിനാറാണ്. 2021 ജനുവരി മുതൽ നവംബർ വരെയുള്ളതാണ് ഈ കണക്കുകൾ.

2020 ഡിസംബർ അവസാനമുള്ള 12.7 ബില്യൺ ദിനാറുമായി താരതമ്യപ്പെടുത്തുമ്പോൾ, കഴിഞ്ഞ നവംബർ അവസാനം മൊത്തം തവണ വായ്പകൾ 14.2 ബില്യൺ ദിനാർ എന്ന നിലയിലേക്ക് എത്തി. കഴിഞ്ഞ ദശകത്തിലെ ഏറ്റവും ഉയർന്ന നിലയാണിത്. 12% കുതിപ്പാണ് വന്നിട്ടുള്ളതെന്ന് സെൻട്രൽ ബാങ്ക് ഓഫ് കുവൈത്തിന്റെ കണക്കിൽ പറയുന്നു. പൗരന്മാർക്ക് സ്വന്തമായി വീട് വാങ്ങാനും നിർമ്മിക്കാനും അല്ലെങ്കിൽ പുതുക്കിപ്പണിയാനും 70,000 ദിനാർ വായ്പയാണ് കുവൈത്ത് ക്രെഡിറ്റ് ബാങ്ക് നൽകുന്നത്. ഇത് പര്യാപ്തമല്ലാത്തതിനാലാണ് പൗരന്മാർ വാണജ്യ ബാങ്കുകളെ വായ്പയ്ക്കായി സമീപിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News