സബ്‌സിഡി നിരക്കിലുള്ള കാലിത്തീറ്റയുടെ വിൽപ്പന നടത്തിയവർ പിടിയിൽ

  • 08/01/2022

കുവൈത്ത് സിറ്റി: സബ്‌സിഡി നിരക്കിലുള്ള തീറ്റ വിൽപന നടത്തിയവർ പിടിയിൽ. പബ്ലിക് അതോറിറ്റി ഫോർ അഗ്രികൾച്ചർ അഫയേഴ്‌സ് ആൻഡ് ഫിഷ് റിസോഴ്‌സ് നടത്തിയ പരിശോധനയിൽ വിവിധ ഇനങ്ങളിലുള്ള ഏകദേശം 1,255 ചാക്ക് തീറ്റ പിടിച്ചെടുക്കുകയും വിൽപ്പനക്കാരെ നിയമലംഘകരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. അതോറിറ്റി ഡയറക്ടർ ജനറൽ ഷെയ്ഖ് മുഹമ്മദ് അൽ യൂസഫിന്റെ നിർദേശം അനുസരിച്ച കടുത്ത പരിശോധനകളാണ് ഇപ്പോൾ അധികൃതർ നടത്തുന്നത്. 

രാജ്യം നൽകുന്ന ആനുകൂല്യങ്ങൾ അതിന്റെ ഗുണഭോക്താക്കളിൽ എത്തുന്നുവെന്ന് ഉറപ്പാക്കുന്നതിനായി പരിശോധനകൾ തുടരുമെന്ന് അധികൃതർ വ്യക്തമാക്കി. ആഭ്യന്തര മന്ത്രാലയത്തിന്റെ സഹകരണത്തോടെയാണ് പരിശോധന ക്യാമ്പയിൻ നട‌ത്തുന്നത്. നിയമവിരുദ്ധമായ വിൽപ്പനയിൽ നിന്ന് വിപണിയെ ശുദ്ധീകരിക്കുന്നതിനായി വിവിധ വെബ്‌സൈറ്റുകളും ക്യാമ്പയിനുകളിലൂടെ അധികൃതർ ലക്ഷ്യമിടുന്നുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News