ഇന്ത്യ ഇ പാസ്പോർട്ട് സംവിധാനം ഉടൻ; പ്രഖ്യാപനവുമായി വിദേശകാര്യ സെക്രട്ടറി

  • 08/01/2022

കുവൈത്ത് സിറ്റി: എല്ലാ പൗരന്മാർക്കും ഇ-പാസ്‌പോർട്ടുകൾ നൽകുന്നതിനുള്ള സാങ്കേതികവിദ്യയുടെയും ഡിജിറ്റൽ സംവിധാനങ്ങളുടെയും ഉപയോഗം പ്രയോജനപ്പെടുത്താനുള്ള പദ്ധതികളുമായി കേന്ദ്ര സർക്കാർ. ഇന്ത്യ ഇ പാസ്പോർട്ട് സംവിധാനം ഉടൻ കൊണ്ട് വരുമെന്ന് വിദേശകാര്യ മന്ത്രാലയ സെക്രട്ടറി സഞ്ജയ് ഭട്ടാചാര്യ ആണ് അറിയിച്ചത്. ബയോമെട്രിക്ക് ഡാറ്റ ഉപയോ​ഗിച്ച് പാസ്പോർട്ട് സുരക്ഷിതമാക്ക ഇമി​ഗ്രേഷൻ നടപടികൾ കൂടുതൽ സു​ഗമമാക്കാനാണ് നടപടികളെന്ന് അദ്ദേഹം വ്യക്തമാക്കി. 

നിലവിൽ ഇന്ത്യൻ പൗരന്മാർക്ക് നൽകുന്ന പാസ്‌പോർട്ടുകൾ ബുക്ക്‌ലെറ്റിലാണ് പ്രിന്റ് ചെയ്യുന്നത്. നേരത്തെ, പരീക്ഷണാടിസ്ഥാനത്തിൽ ഇന്ത്യ 20,000 ഔദ്യോഗിക, നയതന്ത്ര ഇ-പാസ്‌പോർട്ടുകൾ നൽകിയിരുന്നു. ഇലക്ട്രോണിക്ക് മൈക്രോ പ്രോസ്സസർ ഘടിപ്പിച്ച പാസ്പോർട്ടുകളാണ് നൽകിയിരുന്നത്. വ്യാജ പാസ്പോർട്ടുകൾ തടയുന്നതിനും യാത്രക്കാരുടെ ഇമി​ഗ്രേഷൻ നടപടികൾ വേ​ഗത്തിലാക്കാനുമാണ് ഈ നടപടികളെന്നാണ് സർക്കാർ അറിയിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News