കുവൈത്തിൽ മകളെ കൊലപ്പെടുത്തിയ കേസ്; കുറ്റം നിഷേധിച്ച് അമ്മ

  • 08/01/2022

കുവൈത്ത് സിറ്റി: സാൽമിയയിൽ ശുചി മുറിയിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ കേസിലെ വിചാരണ നീട്ടി വച്ച് ക്രിമിനൽ കോടതി. ജനുവരി 27നാണ് കൗൺസിലർ അബ്ദുള്ള അൽ ഒത്ത്മാൻ കേസ് വീണ്ടും പരിഗണിക്കുക. മകളുടെ സ്വാതന്ത്ര്യം തടഞ്ഞതും കൊലപാതകം അടക്കമുള്ള കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളത്.

എന്നാൽ, മകളെ കൊലപ്പെടുത്തിയിട്ടില്ലെന്നാണ് അമ്മ ആവർത്തിക്കുന്നത്. മകളെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. ഭയം മൂലമാണ് പുറത്ത് പറയാതിരുന്നത്. എന്നാൽ, തന്റെ സഹോദരിയെ അമ്മ മുറിയിൽ പൂട്ടിയിട്ടിരിക്കുകയാണെന്നും പുറത്ത് പോകുന്നതിൽ നിന്ന് തടഞ്ഞിരുന്നുവെന്നുമാണ് മകൻ്റെ മൊഴി. ഒരു ദിവസം അവൾ മരിച്ചുവെന്നും മൃതദേഹം കുളിമുറിയിലാണെന്നും അമ്മ പറഞ്ഞു, അതിനാൽ  ഉടൻ തന്നെ പോലീസിൽ വിവരം അറിയിക്കുകയായിരുന്നുവെന്നും മകൻ്റെ മൊഴിയിൽ പറയുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News