കുവൈത്തിൽ കുതിച്ചുയർന്ന് കോവിഡ് ; ആശങ്കയായി വാക്സിൻ സ്വീകരിക്കാത്ത 600,000 പേർ

  • 08/01/2022

കുവൈത്ത് സിറ്റി: ലോകം മുഴുവൻ  ജനിതക മാറ്റം വന്ന കൊവി‍ഡ് വകഭേദം ഒമിക്രോൺ പടർന്ന് പിടിക്കുമ്പോൾ ഇതുവരെ ഒരു ഡോസ് പോലും വാക്സിൻ സ്വീകരിക്കാത്തവർ ആശങ്കയായി മാറുന്നു. പൗരന്മാരും താമസക്കാരുമായി 600,000 പേർ ഇനിയും വാക്സിൻ സ്വീകരിക്കാനുണ്ടെന്നാണ് കണക്കുകൾ. ആരോ​ഗ്യ മന്ത്രാലയത്തിന് ഈ കണക്കുകൾ വലിയ തലവേദനയായി മാറിയിരിക്കുകയാണ്. സമൂഹത്തെയും അവരെയും തന്നെ മഹാമാരിയിൽ നിന്ന് സംരക്ഷിക്കാൻ വാക്സിനേഷനിൽ കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട അവസ്ഥയിലാണ് ആരോ​ഗ്യ മന്ത്രാലയം.

ഒരു ഡോസ് വാക്സിൻ പോലും സ്വീകരിക്കാത്തവർക്ക് പ്രാധാന്യം നൽകാനാണ് ആരോ​ഗ്യ മന്ത്രാലയം ഇപ്പോൾ തീരുമാനിച്ചിട്ടുള്ളതെന്ന് വൃത്തങ്ങൾ പറഞ്ഞു. വാക്സിൻ സംബന്ധിച്ച ആശങ്കകൾ മാറിയിട്ടും ഇപ്പോഴും വാക്സിനേഷനിൽ നിന്ന്  മാറി നിൽക്കുന്നവർ നിരവധിയാണ്. അതേസമയം.

അതേസമയം, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2645   പുതിയ കൊറോണ വൈറസ് കേസുകൂടി റിപ്പോർട്ട് ചെയ്തു,  കോവിഡ് മഹാമാരി ആരംഭിച്ചതിനുശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത് .12635   പേർ  ചികിത്സയിലും,12  പേർ തീവ്ര പരിചരണ വിഭാഗത്തിലുമാണ്. 7.5   ശതമാനമാണ്  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News