സ്കൂളുകൾ തുറക്കുന്നതാണ് നല്ലതെന്ന് ഡോ. മർസൂഖ് അൽ അസ്മി

  • 08/01/2022

 കുവൈത്ത് സിറ്റി : കുട്ടികളെ സ്കൂളിലേക്ക് അയക്കുന്നതിൽ രക്ഷിതാക്കൾ ഉത്കണ്ഠപ്പടേണ്ടെന്നും കൃത്യമായ മുൻകരുതൽ നടപടികളും ആരോഗ്യ ജാഗ്രതയുമാണ് വേണ്ടതെന്നും അൽ അദാൻ ഹോസ്പിറ്റലിലെ പീഡിയാട്രിക് എമർജൻസി യൂണിറ്റ് മേധാവി ഡോ. മർസൂഖ് അൽ അസ്മി പറഞ്ഞു. ഇപ്പോഴത്തെ സാഹചര്യത്തില്‍ സ്കൂളുകൾ തുറക്കുന്നതാണ് നല്ലതെന്നും ഓൺ‌ലൈനിലേക്ക് വീണ്ടും പോകുന്നത് വിദ്യാർത്ഥികൾക്ക് ഗുരുതരമായതും പ്രതികൂലവും മാനസികവുമായ സ്വാധീനത്തിന് കാരണമാകുമെന്നും അൽ അസ്മി അൽ വ്യക്തമാക്കി. 

സ്കൂളുകൾ അടച്ചുപൂട്ടുന്നതിനെതിരെ യുണിസെഫ് ഉൾപ്പെടെയുള്ള അന്താരാഷ്ട്ര സംഘടനകൾ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഓണ്‍ലൈന്‍ പഠനം കുട്ടികളില്‍  ഉണ്ടാക്കുന്ന ആഘാതം ഏറെ വലുതാണെന്നും കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി സ്കൂളുകൾ തുറക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പഠനങ്ങൾ അനുസരിച്ച്  പുതിയ വകഭേദമായ ഒമൈക്രോൺ കുട്ടികളില്‍ തീവ്രത കുറഞ്ഞതും അപകടകരവുമാണെന്ന് ഡോ. അൽ-അസ്മി ചൂണ്ടിക്കാട്ടി.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News