സ്കൂള്‍ പഠനം പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്ന് അധികൃതര്‍

  • 08/01/2022

കുവൈത്ത് സിറ്റി :കോവിഡ് വ്യാപനത്തെ തുടര്‍ന്ന്  രാജ്യത്തെ  പൊതു,സ്വകാര്യ സ്‌കൂളുകളിലും കിന്റർഗാർട്ടനുകളിലും പൂര്‍ണ്ണമായും ഓണ്‍ലൈന്‍ ആക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനം എടുത്തിട്ടില്ലെന്ന് സ്കൂള്‍ അധികൃതര്‍ വ്യക്തമാക്കി.പ്രൈമറി ക്ലാസുകളിലും അപ്പര്‍ പ്രൈമറി ക്ലാസുകളിലും അടുത്താഴ്ച വരെ താല്‍ക്കാലികമായാണ്  ഓണ്‍ലൈന്‍ പഠനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞാഴ്ച നടന്ന മന്ത്രിസഭാ യോഗത്തില്‍  കൊറോണ എമർജൻസി കമ്മിറ്റിയുടെ ശുപാർശകളിൽ തീരുമാനമെടുക്കുന്നത് നീട്ടിവെച്ചിരുന്നു.സര്‍ക്കാര്‍ തലത്തില്‍ ഇത് സംബന്ധമായ ഒരു തീരുമാനവും ഔദ്യോഗികമായി കൈകൊണ്ടില്ല.  

അതിനിടെ ചില വിദ്യാലയങ്ങള്‍ ഓണ്‍ലൈന്‍ പഠനം നടത്തുവാന്‍   മന്ത്രാലയത്തിൽ നിന്നും പ്രത്യേക അനുമതി വാങ്ങിയതായി വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ന്യൂഇയര്‍- ക്രിസ്മസ് അവധിക്കായി നാട്ടില്‍ പോയി തിരികെ വന്ന അധ്യാപകര്‍ ഹോം ക്വാറന്റൈൻ പ്രവേശിച്ചതിനെ തുടര്‍ന്നുണ്ടായ അധ്യാപക ക്ഷാമത്തെ തുടര്‍ന്നാണ്‌ ഓണ്‍ലൈന്‍ പഠനം തുടരുവാന്‍ വിദ്യാലയങ്ങള്‍ അപേക്ഷിച്ചതെന്ന് അധികൃതര്‍ വ്യക്തമാക്കി

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News