സൽവ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ 70 ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • 16/05/2020

കുവൈത്ത് സിറ്റി: സൽവ കോ ഓപ്പറേറ്റീവ് സ്റ്റോറിലെ 70 ളം ജീവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു. . കോവിഡ് പ്രതിരോധ ഭാഗമായി ദിനേന നടക്കുന്ന പരിശോധനയിലാണ് ജീവനക്കാര്‍ക്ക് കൊറോണ വൈറസ് കണ്ടെത്തിയത്. കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് കോ ഓപ്പറേറ്റീവ് സ്റ്റോര്‍ തല്‍ക്കാലികമായി അടച്ചതായി ജമിയ അധികൃതര്‍ അറിയിച്ചു. നേരത്തെ കോവിഡ് ബാധിച്ച ഖാൽദിയ സഹകരണ സംഘത്തിലെ ഉദ്യോഗസ്ഥൻ മരിച്ചിരുന്നു. അതിനിടെ സഹകരണ സംഘങ്ങളിലെ തൊഴിലാളികൾക്കിടയിൽ കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണം കുറയ്ക്കുന്നതിനായി പ്രവേശന കവാടങ്ങളില്‍ പരിശോധനക്ക് ആവശ്യമായ ഉപകരണങ്ങൾ സജ്ജീകരിക്കണമെന്ന് പര്‍ലിമെന്‍റ് അംഗം ഖലീൽ അൽ സാലിഹ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഈ മഹാമാരിക്കിടയിലും പ്രവര്‍ത്തിക്കുന്ന സഹകരണ സംഘ ജീവനക്കാരുടെ പ്രതിബദ്ധത എടുത്തു പറയേണ്ടതാണ്. അതോടപ്പം ജനങ്ങളുടെ ആരോഗ്യവും പ്രധാനമാണെന്നും അദ്ദേഹം കൂടിച്ചേര്‍ത്തു.

Related News