മൂന്നാം മുന്നണിക്ക് സാധ്യ തെളിയുന്നു; തെലങ്കാന മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി പിണറായിയും യെച്ചൂരിയും

  • 08/01/2022

ബംഗ്ലൂരു: മൂന്ന് ദിവസത്തെ സിപിഎം കേന്ദ്രകമ്മിറ്റിക്ക് ഹൈദരാബാദിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖർ റാവുവുമായി സിപിഎം നേതാക്കൾക്കൊപ്പം കൂടിക്കാഴ്ച നടത്തി. സീതാറാം യെച്ചൂരി, കോടിയേരി ബാലകൃഷ്ണൻ, മണിക് സർക്കാർ തുടങ്ങി മുതിർന്ന സിപിഎം നേതാക്കളും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. പ്രാദേശിക പാർട്ടികളുമായുള്ള മൂന്നാം മുന്നണി സാധ്യത യോഗത്തിൽ ചർച്ചയായി. 

അതേസമയം തെലങ്കാനയിലെ കൂടുതൽ വ്യവസായ പ്രമുഖരുമായി കൂടിക്കാഴ്ചയ്ക്ക് ശ്രമം തുടരുകയാണ്. പിണറായി വിജയൻ നടത്തിയത് നിർണായക രാഷ്ട്രീയ വ്യവസായ നീക്കങ്ങളാണ്. ചന്ദ്രശേഖർ റാവുവിൻറെ ഔദ്യോഗിക വസതിയായ പ്രഗതി ഭവനിൽ മുതിർന്ന സിപിഎം നേതാക്കൾക്കൊപ്പമാണ് മുഖ്യമന്ത്രി പിണറായി ഉച്ചവിരുന്നിന് എത്തിയത്. സൗഹൃദ സന്ദർശനമെന്നാണ് പറഞ്ഞതെങ്കിലും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ ചർച്ചയായി. 

കോൺഗ്രസ് ഇല്ലാത്ത മൂന്നാം മുന്നണി ചർച്ച സജീവമായതിനിടെയായിരുന്നു കൂടിക്കാഴ്ച. പ്രാദേശിക പാർട്ടികളെ അണിനിരത്തിയുള്ള മൂന്നാം മുന്നണി നീക്കം ചന്ദ്രശേഖർ റാവു തന്നെ യോഗത്തിൽ മുന്നോട്ട് വച്ചു. ബിജെപി വിരുദ്ധ പോരാട്ടത്തിന് സഖ്യം അനിവാര്യമെന്ന് മുതിർന്ന സിപിഎം നേതാക്കളും അഭിപ്രായപ്പെട്ടു. സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, കോടിയേരി , മണിക് സർക്കാർ, എസ്ആർപിയും സഖ്യസാധ്യതയെ അനുകൂലിച്ചു. ഓരോ സംസ്ഥാനങ്ങളിലെയും സാഹചര്യം അനുസരിച്ച് പ്രാദേശിക പാർട്ടികളുമായി സഖ്യമാകാം എന്ന് സിപിഎം പിബി വിലയിരുത്തിയിരുന്നു.

Related News