+92 എന്ന് തുടങ്ങുന്ന നമ്ബറില്‍ നിന്നുമുള്ള കോളുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷവിദഗ്ധര്‍

  • 08/01/2022

ന്യൂഡല്‍ഹി: +92 എന്ന് തുടങ്ങുന്ന നമ്ബറില്‍ നിന്നുമുള്ള കോളുകളില്‍ ജാഗ്രത പുലര്‍ത്തണമെന്ന മുന്നറിയിപ്പുമായി സൈബര്‍ സുരക്ഷവിദഗ്ധര്‍.


പാകിസ്താ​ന്‍റെ ഫോണ്‍ കോഡായ +92ല്‍ നിന്നുള്ള ഫോണ്‍കോളുകളിലൂടെ വലിയ രീതിയില്‍ തട്ടിപ്പ് നടക്കുന്നുണ്ടെന്നാണ് സൈബര്‍ സുരക്ഷാ വിദഗ്ധരുടെ മുന്നറിയിപ്പ്. ഈ നമ്ബറില്‍ നിന്നുള്ള കോള്‍ സ്വീകരിച്ച പലര്‍ക്കും പണം നഷ്ടമായതായും പരാതിയുണ്ട്.

കഴിഞ്ഞ ദിവസം ഈ നമ്ബറില്‍ നിന്നും രണ്ട് പേര്‍ക്ക് കോള്‍ വന്നിരുന്നു. ഒരാള്‍ക്ക് കോള്‍ അറ്റന്‍ഡ് ചെയ്തപ്പോള്‍ നഷ്ടമായത് 45 രൂപയാണ്. മറ്റൊരാളെ സ്വര്‍ണ നെക്ലസ് തരാമെന്ന് പറഞ്ഞാണ് സ്ത്രീ കബളിപ്പിച്ചത്. എന്നാല്‍, വലിയ നഷ്ടം ഇരുവര്‍ക്കും ഇല്ലാത്തതിനാല്‍ ഇതുസംബന്ധിച്ച പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള സൈബര്‍-സേഫ്റ്റി, സൈബര്‍-സെക്യൂരിറ്റി വിഭാഗങ്ങളും +92 എന്ന നമ്ബറില്‍ നിന്നുള്ള ഫോണ്‍ കോളുകള്‍ക്കെതിരെ മുന്നറിയിപ്പുമായി രംഗത്തെത്തിയിട്ടുണ്ട്. വ്യക്തിഗത വിവരങ്ങള്‍ ഉള്‍പ്പടെ ഈ നമ്ബറില്‍ നിന്നുള്ള കോളുകള്‍ ചോര്‍ത്താമെന്നാണ് മുന്നറിയിപ്പ്.

Related News