കൊവിഡ് ബാധിച്ച വാണിജ്യ മന്ത്രാലയ ജീവനക്കാരുടെ എണ്ണം 120 ആയി

  • 08/01/2022

കുവൈത്ത് സിറ്റി: രാജ്യത്തിന് ആശങ്കയായി കൊവിഡ്  കേസുകളിൽ വൻ വർധന. കൊവിഡ് ബാധിച്ച വാണിജ്യ മന്ത്രാലയ ജീവനക്കാരുടെ എണ്ണം 120 ആയി. ഇതു കൂടാതെ നിരവധി പേർ ഇവരുമായി സമ്പർക്കത്തിൽ ഏർപ്പെട്ടിരുന്നു എന്നതും ആശങ്കയേറ്റുന്നു. അതേ സമയം  ജീവനക്കാർക്ക് കൊവിഡ് ബാധിക്കുന്ന ഘട്ടത്തിലും മന്ത്രാലയ പ്രവർത്തനങ്ങളെ ബാധിക്കില്ലെന്ന് വൃത്തങ്ങൾ വ്യക്തമാക്കി. 

നേരത്തെ 11 ജീവനക്കാർക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു, തുടർന്ന്  വാണിജ്യ മന്ത്രാലയത്തിലെ ആറ് പ്രധാന വിഭാ​ഗങ്ങൾ അടച്ചിരുന്നു,  മൂന്ന് നിലകളിലായി പ്രവർത്തിക്കുന്ന കെട്ടിടത്തിലെ ഓഫീസുകളാണ് അടച്ചത്. ഇവിടെ ജോലി ചെയ്യുന്ന റിയൽ എസ്റ്റേറ്റ്, ഷെയർ ഹോൾഡിം​ഗ് കമ്പനീസ്, കൊമേഴ്സൽ രജിസ്ട്രി തുടങ്ങിയ വിഭാ​ഗങ്ങളാണ് കൊവിഡ‍് പടർന്നത് മൂലം അടയ്ക്കേണ്ട സാഹചര്യമുണ്ടായത്. 

വാണിജ്യ മന്ത്രാലയത്തിൻ്റെ പ്രവർത്തനങ്ങൾ ഓൺ ലൈൻ ആക്കി മാറ്റി മുൻ നിശ്ചയിച്ച പ്ലാൻ പ്രകാരമാണ് ഇപ്പോൾ കാര്യങ്ങൾ നടപ്പാക്കുന്നത്. ഏറ്റവും മികച്ച അടിസ്ഥാന സൗകര്യങ്ങളുള്ള ആധുനിക സംവിധാനങ്ങളുമുള്ളതാണ് വാണിജ്യ മന്ത്രാലയം.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News