കുവൈത്തിലെ വ്യാജ ക്ലിനിക്കുകളിൽ നടക്കുന്നത് പ്ലാസ്റ്റിക്ക് സർജറി വരെ; ഞെട്ടിക്കുന്ന റിപ്പോർട്ട്

  • 09/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പ്ലാസ്റ്റിക്ക് സർജറി വരെ നടത്തുന്ന വ്യാജ ക്ലിനിക്കുകൾ ഉണ്ടെന്നുള്ള ഞെട്ടിക്കുന്ന റിപ്പോർട്ട് പുറത്ത്. ഈ നിയമ ലംഘനങ്ങൾ കുറച്ചുകാലമായി ആവർത്തിക്കുകയും ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ നിരീക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നും കുവൈത്ത് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഇത് ചില ലൈസൻസില്ലാത്ത മെഡിക്കൽ ക്ലിനിക്കുകൾ പൂട്ടിച്ചെങ്കിലും നിയമലംഘനങ്ങൾ ഇപ്പോഴും തുടരുകയാണ്. കൂടാതെ, സമീപകാലത്ത് അത് ഗണ്യമായി വർദ്ധിച്ചിട്ടുമുണ്ട്.

നിയമലംഘനം നടത്തിയ ഒമ്പത് വനിതാ ക്ലിനിക്കുകളും ഇൻസ്റ്റിറ്റ്യൂട്ടുകളും ബന്ധപ്പെട്ട അധികൃതർ കഴിഞ്ഞയാഴ്ച പൂട്ടിച്ചിരുന്നു. ഈ അന്വേഷണത്തിൽ ​ഗുരുതരമായ പല കാര്യങ്ങളുമാണ് പുറത്ത് വന്നത്. ഈ ക്ലിനിക്കുകളും സ്ഥാപനങ്ങളും പ്ലാസ്റ്റിക് സർജറി നടത്തിയിരുന്നതായി അധികൃതർ കണ്ടെത്തി. വ്യാജ ഡോക്ടർമാർ നടത്തിയ സർജറികൾ മൂലം പലർക്കും ​ഗുരുതരമായ ആരോ​ഗ്യ പ്രശ്നങ്ങൾ വരെയുണ്ടായി. നോൺ-സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകളിൽ പ്ലാസ്റ്റിക് സർജറി നടത്തുന്ന വളരെ അപകടകരമാണെന്നും ഇക്കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയുണ്ടാകണമെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News