ക്വാറന്റൈൻ കാലയളവ്; ആരോ​ഗ്യ വിഭാ​ഗം നിർദേശങ്ങൾ പരി​ഗണനയിൽ

  • 09/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവി‍ഡ് കേസുകളിൽ വൻ വർധന. ഇന്നലെ 2820 പേർക്ക് കൂടിയാണ് കൊവിഡ് സ്ഥിരീകരിച്ചത്. രണ്ട് മരണങ്ങളും റിപ്പോർട്ട് ചെയ്തു. അതേസമയം, കൊവി‍ഡ് ബാധിച്ചവരും അവരുമായി സമ്പർക്കം വന്നവരുടെയും ക്വാറന്റൈൻ കാലയളവ് കുറയ്ക്കുന്നതിനുള്ള ആലോചനകൾ നടക്കുകയാണെന്ന് സർക്കാർ വൃത്തങ്ങൾ പറഞ്ഞു. ക്വാറന്റൈൻ സംബന്ധിച്ച് ആരോ​ഗ്യ വിഭാ​ഗം മന്ത്രിസഭയ്ക്ക് ശുപാർശകൾ സമർപ്പിച്ചിട്ടുണ്ട്. 

വാക്സിൻ സ്വീകരിച്ചവരും എടുക്കാത്തവരും തമ്മിൽ ക്വാറന്റൈൻ കാലാവധിയിലും വ്യത്യാസം വരുമെന്നുള്ള റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ക്വാറന്റൈൻ കാലയളവിനെക്കുറിച്ച് ആഗോളതലത്തിൽ പാലിക്കപ്പെടുന്ന കാര്യങ്ങൾ മന്ത്രിസഭയ്ക്ക് നൽകി ശുപാർശകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. അവയിലൊന്ന് സ്വീകരിക്കുമെന്നും അല്ലെങ്കിൽ അംഗീകാരം നൽകുന്നത് മാറ്റിവയ്ക്കുമെന്നും വൃത്തങ്ങൾ സൂചിപ്പിച്ചു. കൊവി‍ഡ് ബാധിച്ചവർക്ക് 10 ദിവസവും സമ്പർക്കത്തിലുള്ളവർക്ക് 14 ദിവസവുമാണ് ആരോ​ഗ്യ മന്ത്രാലയം ക്വാറന്റൈൻ നിശ്ചയിച്ചിരിക്കുന്നത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News