'സർവ്വേകൾ തെറ്റാണെന്ന് തെളിയും, ഒറ്റയ്ക്ക് അധികാരത്തിലെത്തും'; ആത്മവിശ്വാസം കൈവിടാതെ മായാവതി

  • 09/01/2022

ലഖ്‌നൗ: ഉത്തർപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ ബിഎസ്പി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് മായാവതി. ഒറ്റയ്ക്ക് അധികാരത്തിലെത്തും. അഭിപ്രായ സർവ്വേകൾ തെറ്റാണെന്ന് വോട്ടെടുപ്പ് കഴിയുമ്പോൾ തെളിയുമെന്നും മായാവതി പറഞ്ഞു. ഫെബ്രുവരി പത്തുമുതൽ ഏഴു ഘട്ടങ്ങളായാണ് യുപിയിൽ വോട്ടെടുപ്പ് നടക്കുക. 

ഉത്തർപ്രദേശിൽ പ്രതിപക്ഷ പാർട്ടികൾ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഇതോടെ പൂർണമായും വ്യക്തമായിരിക്കുന്നു. കോൺഗ്രസ് ആരുമായും സഖ്യത്തിനില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നു. മറ്റൊരു പ്രബല കക്ഷിയായ സമാജ് വാദി പാർട്ടിയും അഖിലേഷ് യാദവിന്റെ നേതൃത്വത്തിൽ പ്രചാരണം ആരംഭിച്ചുകഴിഞ്ഞു. ഇതോടെ ചതുഷ്‌കോണ മത്സരത്തിനാണ് പല മണ്ഡലങ്ങളിലും കളമൊരുങ്ങുന്നതെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. 

രണ്ടായിരത്തി ഏഴിലാണ് മായാവതി യുപിയിലെ മുഖ്യമന്ത്രിയായി അധികാരമേറ്റത്. അതേ ഫലം ആവർത്തിക്കുമെന്നാണ് ഇ്പപോഴത്തെ അവകാശവാദം. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ സമാജ് വാജി പാർട്ടി കോൺഗ്രസുമായി ചേർന്ന് മത്സരിച്ചിരുന്നു. ലോക്‌സഭയിൽ മായാവതിയും അഖിലേഷും ഒന്നിച്ചു. ഇത്തവണ അഖിലേഷ് യാദവ് അജിത് സിംഗിൻറെ രാഷ്ട്രീയ ലോക്ദളുമായി സഖ്യമുണ്ടാക്കിയിട്ടുണ്ട്. പശ്ചിമ യുപിയിൽ സഖ്യം അഖിലേഷിനെ സഹായിക്കും. എന്നാൽ 20 ശതമാനം വോട്ട് ഏത് തെരഞ്ഞെടുപ്പിലും കിട്ടുന്ന ബിഎസ്പി ചോർത്തുന്നത് അഖിലേഷിൻറെ വോട്ടുകളാകും. 

Related News