കുവൈത്തിൽ ഇന്ന് മുതൽ കർശന നിയന്ത്രണങ്ങൾ; ആറ് ​ഗവർണറേറ്റുകളിലും സെക്യൂരിട്ടി ടീമിനെ നിയോ​ഗിച്ചു

  • 09/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് ആൾക്കൂട്ടമുണ്ടാക്കുന്ന എല്ലാ പരിപാടികൾക്കുമുള്ള നിയന്ത്രണങ്ങൾ ഇന്ന് മുതൽ തു‌ടങ്ങും. മന്ത്രിസഭ നിർദേശം അനുസരിച്ച് ഫെബ്രുവരി 28 വരെ ചടങ്ങുകൾ സംഘടിപ്പിക്കുന്നതിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തുന്നത്. ഈ നിർദേശങ്ങൾ നടപ്പാക്കുന്നതിനായി ആറ് ​ഗവർണറേറ്റുകളിലേക്കായി അത്രയും സുരക്ഷാ ടീമിനെ പ്രത്യേകമായി നിയോ​ഗിച്ചിട്ടുമുണ്ട്. ഓരോ സംഘത്തിലും 15 ഉദ്യോ​ഗസ്ഥർ എന്ന നിലയിലാണ്  സെക്യൂരിട്ടി ടീമിന് രൂപം നൽകിയിരിക്കുന്നത്.

ഓരോ ​ഗവർണറേറ്റുകളിലെയും സെക്യൂരിട്ടി ഡയറക്ടർമാരാണ് സുരക്ഷാ സംഘത്തിന് നേതൃത്വം നൽകുന്നത്. വീടുകളിലോ ചാലറ്റുകളിലോ ഫാമുകളിലോ നടക്കുന്ന ആഘോഷങ്ങൾ കൃത്യമായി നിരീക്ഷിക്കണമെന്ന് എല്ലാ ഗവർണറേറ്റുകളിലെയും സെക്യൂരിറ്റി ഡയറക്ടർമാർക്ക് അറിയിപ്പ് വന്നു കഴിഞ്ഞു, നിയമലംഘനം നടത്തുന്നവർക്കെതിരെ കേസ് രജിസ്റ്റർ ചെയ്യാനും തുടർ നിയമ നടപടികൾ സ്വീകരിക്കാനുമാണ് നിർദേശം നൽകിയിട്ടുള്ളത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News