വീണ്ടും ജീവനെടുത്ത് സാൽമി റോഡ്; മൂന്ന് യുവാക്കൾക്ക് ദാരുണാന്ത്യം

  • 09/01/2022

കുവൈത്ത് സിറ്റി: കുവൈത്തിലെ സാൽമി റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരു കുടുംബത്തിലെ മൂന്ന് യുവാക്കൾ മരിച്ചു. ഇതോടെ മരണത്തിന്റെ പാത എന്ന വിളിക്കപ്പെടുന്ന അൽ സാൽമി റോഡിനെതിരെയുള്ള വിമർശനങ്ങൾ വർധിക്കുകയാണ്. സുരക്ഷയുടെ കാര്യത്തിൽ നിലവാരം പുലർത്താത്തതാണ്  അൽ സാൽമി റോഡ് എന്നാണ് വിമർശനം. ഇക്കാര്യം ശരിയാക്കാനും റോഡിന്റെ ഘടന പരിഷ്കരിക്കാനും ഉത്തരവാദിത്വമുള്ളവർ തയാറാകാതിരുന്നതോടെ നിരവധി പേരുടെ ജീവനാണ് നഷ്ടപ്പെട്ടത്.

ഏറ്റവുമൊടുവിൽ 16, 17, 18 വയസുള്ള കൗമാരക്കാരുടെ ജീവനാണ് അൽ സാൽമി റോഡിൽ പൊലിഞ്ഞത്. കൂടെയുണ്ടായിരുന്ന പരിക്കേറ്റ് 16 വയസുള്ള ഗൾഫ് പൗരൻ ഇപ്പോഴും തീവ്രപരിചരണ വിഭാഗത്തിലാണ്. മൂന്ന് ബം​ഗ്ലാദേശികൾക്കും പരിക്കേറ്റിരുന്നു. റോഡ് അടയാളങ്ങളുടെ കൃത്യമായ സ്ഥാപിച്ചിട്ടില്ല എന്നതിൽ തുടങ്ങി വെളിച്ചത്തിന്റെ അഭാവവും വലിയ അളവിലുള്ള പൊടിയും വികസനം പൂർത്തിയാക്കുന്നതിലെ കാലതാമസവും അടക്കമുള്ള പ്രശ്നങ്ങളാണ് അൽ സാൽമി റോഡിനുള്ളതെന്ന് ജനങ്ങൾ പറയുന്നു.

Related News