ഫാർമസികളിൽ റാപ്പിഡ് ആൻ്റിജൻ ടെസ്റ്റുകൾ ആരംഭിക്കാൻ കുവൈത്ത്

  • 09/01/2022

കുവൈത്ത് സിറ്റി: കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ ഫാർമസികളിലും ലബോറട്ടറികളിലും റാപ്പിഡ് ടെസ്റ്റുകൾ ആരംഭിക്കാൻ കുവൈത്ത് ആരോഗ്യ മന്ത്രാലയം തയാറെടുക്കുന്നു. ഫാർമസികളിലൂടെയും ലബോറട്ടറികളിലൂടെയും ഈ ടെസ്റ്റ് രീതി നടപ്പാക്കി ആരോഗ്യ മന്ത്രാലയത്തിൻ്റെ ഓട്ടോമേറ്റഡ് സിസ്റ്റത്തിലേക്ക് ലിങ്ക് ചെയ്യാനാണ് തീരുമാനം. കൊവിഡ് ബാധിച്ചെന്ന് സംശയമുള്ളവർക്ക് എത്രയും വേഗം പരിശോധന നടത്താനുള്ള അവസരമാണ് ഒരുക്കുക.

ആവശ്യത്തിന് എക്സാമിനേഷൻ കിറ്റുകൾ ഇതിനായി മന്ത്രാലയം നൽകും. ചെറിയ ലക്ഷണം ഉണ്ടെങ്കിൽ പോലും വീടുകളിൽ ആൻ്റിജൻ ടെസ്റ്റ് നടത്താൻ പ്രോത്സാഹിപ്പിക്കുകയാണ് ആരോഗ്യ മന്ത്രാലയം. എന്തെങ്കിലും ചടങ്ങിൽ പങ്കെടുക്കുന്നതിന് മുമ്പും പ്രായമായവരെ സന്ദർശിക്കുന്നതിന് മുന്നോടിയായും ടെസ്റ്റ് നടത്താനും മന്ത്രാലയം നിർദേശിക്കുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News