കുവൈത്തിലേക്ക് കടൽമാർഗം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസിയെ പിടികൂടി

  • 09/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിലേക്ക് കടൽമാർഗം മയക്കുമരുന്ന് കടത്താൻ ശ്രമിച്ച പ്രവാസിയെ പിടികൂടിയാതായി  ആഭ്യന്തര മന്ത്രാലയത്തിലെ പബ്ലിക് റിലേഷൻസ് ആൻഡ് സെക്യൂരിറ്റി മീഡിയ ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു.

കോസ്റ്റ് ഗാർഡ് ജനറൽ ഡിപ്പാർട്ട്‌മെന്റിന്റെ ഏകോപനത്തിൽ 53 കിലോ ഹാഷിഷും 5,000 ക്യാപ്റ്റഗൺ ഗുളികകളും കടൽമാർഗം രാജ്യത്തേക്ക് കൊണ്ടുവരാൻ ശ്രമിച്ച ഒരു ഏഷ്യൻ സ്വദേശിയെ ആണ് പിടികൂടിയത്.   തുടർനടപടികൾക്കായി പ്രതിയെ ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറി. 

Related News