കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു

  • 09/01/2022

കുവൈറ്റ് സിറ്റി : കുവൈത്തിൽ അന്താരാഷ്ട്ര ബ്രാൻഡുകളുടെ വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു, വാണിജ്യ വഞ്ചനയും വ്യാജ ചരക്കുകളും തടയുന്നതിന്റെ ശ്രമങ്ങളുടെ ഭാഗമായി, വാണിജ്യ വ്യവസായ മന്ത്രാലയം വ്യാജ വസ്തുക്കളുടെ വിൽപ്പനയും, പ്രദർശനവും നടത്തുന്ന ഒരു ബേസ്‌മെന്റ് റെയ്‌ഡ്‌ ചെയ്‌ത്‌ ആയിരക്കണക്കിന് വ്യാജ ഉത്പന്നങ്ങൾ പിടിച്ചെടുത്തു.

ഏറ്റവും പ്രശസ്തമായ അന്താരാഷ്ട്ര കമ്പനികളുടെ ബ്രാൻഡുകൾ വഹിക്കുന്ന പെർഫ്യൂമുകൾ, ആക്സസറികൾ, ബാഗുകൾ, തുകൽ ഉൽപ്പന്നങ്ങൾ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്.  നിയമലംഘകർക്കെതിരെ നടപടി സ്വീകരിക്കാനായി ബന്ധപ്പെട്ട ആതോറിറ്റിക്ക് കൈമാറി.  

Related News