ഗൾഫ് രാജ്യങ്ങളിൽ ഒരു ദിവസത്തിനുള്ളിൽ റിപ്പോർട്ട് ചെയ്തത് 15,000ത്തിലധികം കൊറോണ കേസുകൾ

  • 09/01/2022


ഗൾഫ് രാജ്യങ്ങളിൽ കഴിഞ്ഞ ദിവസം കൊറോണ വൈറസ് ബാധിച്ചവരുടെ എണ്ണത്തിൽ ഗണ്യമായ വർദ്ധനവ് രേഖപ്പെടുത്തി, ആറ് രാജ്യങ്ങളിലായി 15,000-ത്തിലധികം കോവിഡ് കേസുകൾ രേഖപ്പെടുത്തി. കഴിഞ്ഞ  24 മണിക്കൂറിനുള്ളിൽ 3,487 പുതിയ അണുബാധകൾ രജിസ്റ്റർ ചെയ്തതായി പ്രഖ്യാപിച്ച ഖത്തറിലാണ് ഏറ്റവും കൂടുതൽ കോവിഡ് റിപ്പോർട്ട് ചെയ്തത്, സൗദി അറേബ്യയിൽ 3,460 കൊറോണ വൈറസ് കേസുകളുണ്ട്. കുവൈറ്റ് അഭൂതപൂർവമായ വര്ധനവുമായി  മുന്നേറുന്നു, ഇന്ന് രേഖപ്പെടുത്തിയത് 2999 കോവിഡ് കേസുകളാണ്.  

യുണൈറ്റഡ് അറബ് എമിറേറ്റ്‌സിൽ 2,759 പുതിയ രോഗികളും,   ഒമാനിൽ 967 കോവിഡ് കേസുകളും  രേഖപ്പെടുത്തി. ബഹ്‌റൈൻ കിംഗ്ഡം ഇതുവരെ പ്രതിദിന സ്ഥിതിവിവരക്കണക്കുകൾ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഇന്നലെ 1,424 പുതിയ കേസുകൾ  രജിസ്റ്റർ ചെയ്തു. 

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News