അത്യാവശ്യമെങ്കിൽ മാത്രം വിദേശ യാത്ര; ആവർത്തിച്ച് നിർദേശവുമായി ആരോ​ഗ്യ മന്ത്രാലയം

  • 10/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം മുന്നോട്ട് പോകുമ്പോൾ പൗരന്മാർക്കും പ്രവാസികൾക്കും നിർദേശങ്ങളുമായി ആരോ​ഗ്യ മന്ത്രാലയം. അത്യാവശ്യമെങ്കിൽ മാത്രമേ വിദേശ യാത്ര നടത്താവൂ എന്നും അല്ലെങ്കിൽ ഒഴിവാക്കണമെന്നും ആരോ​ഗ്യ മന്ത്രാലയം പൗരന്മാരോടും പ്രവാസികളോടും ആഹ്വാനം ചെയ്തു. വിദേശത്ത് നിന്ന് വരുന്നവർ കൃത്യമായി ക്വാറന്റൈൻ നടപടിക്രമങ്ങൾ പൂർത്തിയാക്കണം. ക്വാറന്റൈൻ കാലം അവസാനിക്കാതെ മറ്റുള്ളവരുടെ സമ്പർക്കത്തിൽ ഏർപ്പെടുരുതെന്നും മന്ത്രാലയം നിർദേശം നൽകി.

മന്ത്രാലയം നിയോ​ഗിച്ച വിദ​ഗ്ധ സംഘം ആശുപത്രികളുടെ അവസ്ഥയും തീവ്രപരിചരണ വിഭാ​ഗത്തിന്റെ പ്രവർത്തനങ്ങളും ചികിത്സാ രീതികളുമെല്ലാം കൃത്യമായി നിരീക്ഷിക്കുന്നുണ്ട്. കിടക്കകളുടെ എണ്ണം ആരോഗ്യ സംവിധാനത്തിന്റെ ശേഷിക്കുള്ളിലാണെന്നും അവർ ചൂണ്ടിക്കാട്ടി. തലവേദനയോ, പനിയോ, ക്ഷീണമോ അനുഭവപ്പെടുകയാണെങ്കിൽ, കൊവിഡ് സംബന്ധമായ ചെറിയ ലക്ഷണം ആണെങ്കിൽ പോലും മറ്റുള്ളവരുമായി സമ്പർക്കം ഒഴിവാക്കണം. നിലവിലെ ആരോഗ്യ സാഹചര്യത്തിൽ നാമെല്ലാവരും ഒരേ ലക്ഷ്യത്തിന് വേണ്ടിയാണ് പ്രവർത്തിക്കുന്നത്. അതിനാൽ, ശരിയായ സഹകരണത്തോടെ മുന്നോട്ട് പോകണമെന്നും ആരോ​ഗ്യ മന്ത്രാലയം അറിയിച്ചു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News