വായ്പ നയങ്ങൾ കർശനമാക്കി ബാങ്കുകൾ; കുവൈത്തിലിനി 700 ദിനാർ ശമ്പളക്കാർക്ക് മാത്രം ലോൺ

  • 10/01/2022

കുവൈത്ത് സിറ്റി: താമസക്കാർക്ക് വായ്പ അനുവദിക്കുന്നതിനുള്ള നയങ്ങൾ കർശനമാക്കി രാജ്യത്തെ ചില ബാങ്കുകൾ. അടിസ്ഥാന വ്യവസ്ഥകൾ കർശനമാക്കിയതിനൊപ്പം വായ്പകൾ അനുവദിക്കുന്നതിനുള്ള ശമ്പള പരിധിയാണ് ഉയർത്തിയിരിക്കുന്നത്. ഇനി മുതൽ 700 ദിനാറിൽ കുറയാതെ ശമ്പളം ഉള്ളവർക്ക് മാത്രമേ വായ്പ ലഭിക്കുകയുള്ളൂ. രാജ്യത്തെ ലേബർ ഫോഴ്സിലെ താമസക്കാരുടെ എണ്ണം 2.39 മില്യൺ ആണ്. അതിൽ 96 ശതമാനവും സ്വകാര്യ മേഖലയിൽ തന്നെയാണ് ജോലി ചെയ്യുന്നത്. ബാക്കി മാത്രമാണ് സർക്കാർ മേഖലയിലുള്ളത്. 

480 ദിനാറും അതിനുമുകളിലും പ്രതിമാസ ശമ്പളം ലഭിക്കുന്ന താമസക്കാരുടെ എണ്ണം ഏകദേശം 13.48 ശതമാനമാണെന്നും സ്റ്റാറ്റിസ്റ്റിക്സ് സെൻട്രൽ അഡ്മിനിസ്ട്രേഷന്റെ കണക്കുകൾ വ്യക്തമാക്കുന്നു. നേരത്തെ, താമസക്കാർക്ക്  വായ്പ നൽകുന്നതിൽ റെക്കോർഡ് മുന്നേറ്റമാണ് ഉണ്ടായിരുന്നത്. ഇപ്പോൾ മഹാമാരിയുടെ പ്രത്യാഘാതങ്ങളുടെ തീവ്രത കുറഞ്ഞതോടെ പ്രവാസികൾക്ക് വായ്പ നൽകുന്നതിന് ചില ബാങ്കുകൾ കൂടുതൽ കർശനമായ മുൻകരുതൽ നടപടികളിലേക്ക് മടങ്ങിയിരിക്കുകയാണ്. 

700 ദിനാറിൽ താഴെ ശമ്പളമുള്ള പ്രവാസികൾക്ക് പുതിയ ഉപഭോക്തൃ വായ്പകൾ അനുവദിക്കരുതെന്നാണ് പുതിയ നയം.  ഒപ്പം പുതിയതായി ജോലി ലഭിച്ച താമസക്കാർക്കും വായ്പന അനുവദിക്കുകയില്ല. എന്നാൽ, വായ്പ തിരിച്ചടയ്ക്കാൻ മതിയായ ഗ്രാറ്റുവിറ്റി ഉള്ള പ്രവാസികളെ പുതിയ ശമ്പള പരിധിയിൽ നിന്ന് ഈ ബാങ്കുകൾ ഒഴിവാക്കിയിട്ടുണ്ട്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News