കുവൈത്തുൾപ്പടെ 5 അറബ് രാജ്യങ്ങൾ ജർമ്മനിയുടെ റെഡ് ലിസ്റ്റിൽ

  • 10/01/2022

കുവൈറ്റ് സിറ്റി :  കുവൈത്തടക്കം 5 അറബ് രാജ്യങ്ങൾ ജർമ്മനിയുടെ റെഡ് ലിസ്റ്റിൽ,  കോവിഡ് വ്യാപനത്തെത്തുടർന്ന് ഉയർന്ന അപകട സാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തിനെയും ഉൾപ്പെടുത്തി. യാത്ര നിയന്ത്രണമുള്ള  40 രാജ്യങ്ങളുടെ പട്ടികയിൽ കുവൈത്തടക്കം 5 അറബ് രാജ്യങ്ങൾ ഉൾപ്പെടുത്തി പുതിയ റെഡ് ലിസ്റ്റ് ഇന്നലെയാണ് ജർമ്മൻ അധികൃതർ പ്രഖ്യാപിച്ചത്. 

യുണൈറ്റഡ് അറബ് എമിറേറ്റ്‌സ്, ബഹ്‌റൈൻ, ഖത്തർ, മൗറിറ്റാനിയ, ഓസ്‌ട്രേലിയ, ഫ്രാൻസ്, എസ്തോണിയ, ഐസ്‌ലാൻഡ്, സ്വീഡൻ എന്നിവയ്‌ക്ക് പുറമേ കുവൈറ്റും റെഡ് ലിസ്റ്റ്  രാജ്യങ്ങളുടെ പട്ടികയിൽ ഉൾപ്പെടുന്നു. ഈ രാജ്യങ്ങളിൽ നിന്ന് 6 വയസും അതിൽ കൂടുതലുമുള്ളവർ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് നെഗറ്റീവ് പരിശോധനാ ഫലമോ വാക്‌സിനേഷന്റെ തെളിവോ സമർപ്പിക്കണമെന്ന് പുതിയ നടപടിക്രമങ്ങൾ ആവശ്യപ്പെടുന്നു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News