കുവൈത്തിനെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് അൽ മുത്തൈരി

  • 10/01/2022

കുവൈത്ത് സിറ്റി: പ്രവേശന നിരോധനമുള്ള രാജ്യങ്ങളുടെ പുതിയ പട്ടിക തയാറാക്കി കുവൈത്തിനെ മറ്റ് രാജ്യങ്ങളിൽ നിന്ന് ഒറ്റപ്പെടുത്തുന്ന തീരുമാനം എടുക്കരുതെന്ന് ടൂറിസം ആൻഡ് ട്രാവൽ ഓഫീസസ് ഫെ‍ഡറേഷൻ തലവൻ മുഹമ്മദ് അൽ മുത്തൈരി. വിമാനത്താവളവുമായി ബന്ധപ്പെട്ട തീരുമാനങ്ങൾ എടുക്കുന്നതിൽ അതിവേ​ഗം കാണിക്കരുതെന്നും കുവൈത്തിനെ ഒറ്റപ്പെടുത്തുന്ന നയങ്ങൾ സ്വീകരിക്കരുതെന്നുമാണ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസസ് ആവശ്യപ്പെട്ടിരിക്കുന്നത്.

കൊവിഡ് മഹാമാരിയുടെ പ്രത്യാഘാതങ്ങളെ എല്ലാം നേരിട്ട് ഇപ്പോൾ സർക്കാരിന് വ്യക്തമായ അനുഭവ പരിചയമുണ്ട്. അടച്ചുപൂട്ടൽ നയങ്ങളുടെ ഫലമായി ജീവിതത്തിന്റെ എല്ലാ മേഖലകളെയും ബാധിച്ച പ്രതിസന്ധികൾ നമ്മൾ അനുഭവിച്ചതാണ്. ഇപ്പോൾ മഹാമാരിയെ തടുക്കാൻ വാക്സിൻ സ്വീകരിച്ച വലിയ വിഭാ​ഗം ആളുകളാൽ സൃഷ്ടിക്കപ്പെട്ട മതിൽ നമുക്കുണ്ട്. രാജ്യത്തെ സാമൂഹിക പ്രതിരോധ ശേഷി എന്ന ലക്ഷ്യത്തിൽ എത്തിയതിനാൽ ആരോ​ഗ്യ സാഹചര്യത്തിന് ബാധ്യതയാകുകയുമില്ല. അടച്ചുപൂട്ടലുകൾ വീണ്ടും ബാധിക്കുക ദേശീയ സമ്പദ്‌വ്യവസ്ഥയെയാണ്. അതിനെ രക്ഷിക്കാൻ വാക്സിൻ ഇല്ലെന്നും അൽ മുത്തൈരി പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News