കൊവിഡ് കേസുകളിൽ വർധന; പിസിആർ പരിശോധന കേന്ദ്രങ്ങളിൽ വൻ തിരക്ക്

  • 10/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച അവസാനം മുതൽ സർക്കാർ, സ്വകാര്യ പിസിആർ പരിശോധന കേന്ദ്രങ്ങളിലെ തിരക്കും കൂടി. കൊവിഡിനൊപ്പം ജനിതക മാറ്റം വന്ന വകഭേദ​​ദമായ ഒമിക്രോണും രാജ്യത്ത് പടരുന്നുണ്ട്. അതേസമയം, ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കുന്ന ആളുകളുടെ എണ്ണത്തിലും ഇപ്പോൾ വലിയ വർധനയുണ്ടായിട്ടുണ്ട്. മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 528,000 ആയതായി ആരോ​ഗ്യ വൃത്തങ്ങൾ പറഞ്ഞു. 

വിദേശത്ത് നിന്ന് വരുന്നവർക്ക് 10 ദിവസത്തെ ക്വാറന്റൈൻ നേരത്തെ അവസാനിപ്പിക്കണമെങ്കിൽ രാജ്യത്ത് എത്തി 72 മണിക്കൂറിന് ശേഷം പിസിആർ പരിശോധന നടത്തി നെ​ഗറ്റീവ് സർട്ടിഫിക്കേറ്റ് ആവശ്യമാണ്. ഇവർക്കൊപ്പം കൊവി‍ഡ് തങ്ങളെ ബാധിച്ചോ എന്ന സംശയത്തിലും ഒരുപാട് പേർ പിസിആർ പരിശോധന നടത്തുന്നുണ്ട്. 30,000 മുതൽ 35,000 വരെ പ്രതിദിന പരിശോധനകളുടെ എണ്ണം വർധിച്ചു. 2020 ഫെബ്രുവരിയിൽ കൊവിഡ് ആരംഭിച്ചതിന് ശേഷമുള്ള ഏറ്റവും ഉയർന്ന കണക്കാണിത്.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News