കൊവിഡ് പടരുന്നു; കുവൈത്തിൽ വീണ്ടും മന്ത്രാലയ പ്രവർത്തനങ്ങൾ ഓൺലൈനാകുന്നു

  • 10/01/2022

കുവൈത്ത് സിറ്റി: രാജ്യത്ത് പ്രതിദിന കൊവി‍ഡ് കേസുകൾ മൂവായിരത്തിലെത്തുമ്പോൾ നിയന്ത്രണങ്ങൾ കർശനമാക്കുന്നു. ചില മന്ത്രാലയങ്ങൾ അവയുടെ പ്രവർത്തനങ്ങൾ വീണ്ടും ഓൺലൈനിലേക്ക് മാറ്റിയിട്ടുണ്ട്. മന്ത്രിസഭാ യോ​ഗം ഇന്ന് ചേരുന്നതും ഓൺലൈൻ ആയാണ്. അതേസമയം, രാജ്യത്തെ നിലവിലെ ആരോ​ഗ്യ സാഹചര്യത്തിൽ രണ്ട് ​ഗ്രൂപ്പാക്കിയുള്ള സംവിധാനം സുരക്ഷിതമാണെന്നും അതിനാൽ അത് തുടരുമെന്നുമാണ് വിദ്യാഭ്യാസ മന്ത്രാലയം അറിയിക്കുന്നത്. 

കഴിഞ്ഞ ദിവസം ആരോ​ഗ്യ മന്ത്രി ഡോ. ഖാലിദ് അൽ സൈദിന് കൊവി‍‍ഡ് സ്ഥിരീകരിച്ചിരുന്നു. ഇതോടെ ആരോ​ഗ്യ മന്ത്രിയുമായി സമ്പർക്കം വന്ന മന്ത്രിമാർ ക്വാറന്റൈനിലാണ്. ഇത് അടുത്ത ബുധനാഴ്ച മാത്രമേ അവസാനിക്കുകയുള്ളൂ. അതേസമയം, രാജ്യത്ത് കൊവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ കഴിഞ്ഞയാഴ്ച അവസാനം മുതൽ സർക്കാർ, സ്വകാര്യ പിസിആർ പരിശോധന കേന്ദ്രങ്ങളിലെ തിരക്കും കൂടി. ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കുന്ന ആളുകളുടെ എണ്ണത്തിലും ഇപ്പോൾ വലിയ വർധനയുണ്ടായിട്ടുണ്ട്. മൂന്നാം ഡോസ് വാക്സിൻ സ്വീകരിച്ചവരുടെ എണ്ണം 528,000 ആയതായി ആരോ​ഗ്യ വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News