ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ പാദങ്ങളിൽ യുവാവിന്‍റെ തല അറുത്ത നിലയില്‍ കണ്ടെത്തി. തെലങ്കാനയിലെ നല്‍ഗോണ്ട ജില്ലയിലെ ചിന്തപ്പള്ളി മണ്ടലിലുള്ള ഗൊല്ലപ്പള്ളിയിലെ മഹാകാളി ക്ഷേത്രത്തിലെ വിഗ്രഹത്തിന്‍റെ കാല്‍ക്കീഴിലാണ് യുവാവിന്‍റെ അറുത്ത നിലയിലുള്ള ശിരസ് കണ്ടെത്തിയത്. കൊല്ലപ്പെട്ടയാളെ കണ്ടെത്താനുള്ള പരിശ്രമത്തിലാണ് പൊലീസുള്ളത്. ഇയാളുടെ ബാക്കിയുള്ള മൃതദേഹത്തിന്‍റെ ഭാഗങ്ങളും കണ്ടെത്താനുണ്ട്.
കൊല്ലപ്പെട്ടയാള്‍ക്ക് 30 മുതല്‍ 35 വയസ് വരെ പ്രായമുണ്ടെന്നാണ് പൊലീസ് വിലയിരുത്തല്‍. ദേവിക്ക് മുന്‍പില്‍ മനുഷ്യക്കുരുതി നടന്നതാണോയെന്ന സംശയത്തിലാണ് നാട്ടുകാരുള്ളത്. ഇത് ഈ മേഖലയിലെ ആളുകള്‍ക്കിടയില്‍ ഭീതി പടരാനും കാരണമായിട്ടുണ്ട്. എല്ലാ രീതിയിലുമുള്ള സംശയനിവാരണം പൊലീസ് അന്വേഷണത്തിലൂടെ സാധ്യമാകുമെന്നാണ് വിലയിരുത്തല്‍.
ഡോഗ് സ്ക്വാഡ് അടക്കമുള്ള പ്രത്യേക അന്വേഷണ സംഘത്തേയാണ് കേസില്‍ നിയോഗിച്ചിരിക്കുന്നത്. ക്ഷേത്രത്തിലും പരിസരത്തും സിസിടിവികള്‍ ഇല്ലാത്തതിനാല്‍ എന്താണ് നടന്നതെന്ന ചിത്രം വ്യക്തമാകാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും.
ഭര്‍ത്താവിന്‍റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്തു; ഭാര്യ അറസ്റ്റില്‍
ഭര്‍ത്താവിന്‍റെ രോഗം മാറാന്‍ പിഞ്ചുകുഞ്ഞിനെ നരബലി കൊടുത്ത യുവതി അറസ്റ്റില്‍. മന്ത്രവാദിയുടെ വാക്കുകള്‍ കേട്ടാണ് ആറുമാസം പ്രായമായ ബന്ധുവിന്‍റെ കുഞ്ഞിനെ ശര്‍മിള ബീഗം എന്ന 48 കാരി നരബലി നല്‍കിയത്. ഇവരുടെ ഭര്‍ത്താവ് അസ്റുദ്ദീന്‍ (50), മന്ത്രവാദിയായ മുഹമ്മദ് സലീം (48) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. തഞ്ചാവൂര്‍ ജില്ലയിലെ മല്ലിപ്പട്ടണത്താണ് സംഭവം നടന്നത്.കഴിഞ്ഞ ഡിസംബര്‍ 15നാണ് ഇവരുടെ ബന്ധുവിന്‍റെ കുഞ്ഞായ ഹാജിറയുടെ മൃതദേഹം ശര്‍മിള ബീഗത്തിന്‍റെ വീട്ടിന് പിന്നിലെ വാട്ടര്‍ ടാബില്‍ നിന്നുള്ള കുഴലില്‍ നിന്നും കണ്ടെത്തിയത്. എന്നാല്‍ ഇതിലെ ദുരൂഹത കാണാതെ ബന്ധുക്കള്‍ കുട്ടിയുടെ മൃതദേഹം പൊലീസിനെ അറിയിക്കാതെ സംസ്കരിക്കുകയായിരുന്നു.
ബെംഗളൂരുവിലും ദുർമന്ത്രവാദവും നരബലിയും ? പത്ത് വയസുകാരിയെ ബലി നല്‍കാന്‍ ശ്രമിച്ചെന്ന് സംശയം
ബെംഗളൂരുവില്‍ പത്തുവയസുകാരിയായ പെൺകുട്ടിയെ ദുർമന്ത്രവാദത്തിന്‍റെ ഭാഗമായി ബലിനല്‍കാന്‍ ശ്രമിച്ചെന്ന കേസില്‍ അഞ്ച് പേർ കസ്റ്റഡിയില്‍. പിടിയിലായവരില്‍ പൂജാരിയും രണ്ട് സ്ത്രീകളുമുണ്ട്. ജൂൺ 14ന് ബെംഗളൂരു നീലമംഗല റൂറല്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മാതാപിതാക്കൾ മറ്റൊരിടത്തേക്ക് പോയതിനെ തുടർന്ന് മുത്തശ്ശിയോടൊപ്പം താമസിക്കുകയായിരുന്നു നാലാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി. സംഭവം നടന്ന ദിവസം അയല്‍ക്കാരായ രണ്ട് സ്ത്രീകൾ വീട്ടില്‍ പൂജ നടക്കുന്നുണ്ടെന്നും പ്രസാദം തരാമെന്നും പറഞ്ഞ് പെൺകുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയി. ഏറെ നേരം കഴിഞ്ഞിട്ടും പെൺകുട്ടി തിരിച്ചെത്താത്തതിനെ തുടർന്ന് തിരഞ്ഞുപോയ മുത്തശ്ശി അടുത്ത വീടിന് സമീപത്തെ കൃഷിയിടത്തില്‍ മന്ത്രവാദം നടക്കുന്ന സ്ഥലത്ത് പേടിച്ചു നിലവിളിക്കുന്ന കുട്ടിയെയാണ് കണ്ടത്. പ്രത്യേക വേഷം ധരിപ്പിച്ച് തന്നെ പൂജാരിയും സംഘവും ബലി നല്‍കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പെൺകുട്ടി പിന്നീട് പോലീസിനോട് വെളിപ്പെടുത്തി.
എല്‍നിനോ പ്രീതിക്കായി നരബലി; കണ്ടെത്തിയത് 227 കുട്ടികളുടെ അസ്ഥികൂടങ്ങള്‍
ചരിത്രത്തില്‍ നടന്ന വലിയ ക്രൂരതയുടെ കളിഞ്ഞ ദിവസം ചുരുളഴിഞ്ഞു. 12-14 നൂറ്റാണ്ടിനിടയില്‍ പ്രകൃതി ദുരന്തങ്ങളെ നേരിടുന്നതിനായി നിരവധി കുട്ടികളെ ബലി കൊടുത്തതിന്‍റെ തെളിവുകളാണ് പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചത്. പെറുവിലെ ഹുവാന്‍ചാകോയില്‍നിന്നാണ് ഇത്രയും വലിയ നരബിലയുടെ തെളിവുകള്‍ ലഭിച്ചത്. പെറുവിലെ പ്രാചീനമായ ചിമു സംസ്കാര കാലത്താണ് നരബലി നടന്നതെന്നാണ് നിഗമനം. കഴിഞ്ഞ വര്‍ഷമാണ് ഇവിടെ ഗവേഷണം ആരംഭിച്ചത്. ഇതുവരെ കണ്ടെത്തിയല്‍വച്ച് ഏറ്റവും വലിയ നരബലിയുടെ തെളിവുകളാണ് ലഭിച്ചതെന്ന് ചീഫ് ആര്‍ക്കിയോളജിസ്റ്റ് ഫെറന്‍ കാസ്റ്റിലോ പറഞ്ഞു. എല്‍നിനോ പ്രതിഭാസത്തെ പ്രീതിപ്പെടുത്താനാണ് ബലി നല്‍കിയതെന്ന് കരുതപ്പെടുന്നു. മഴയുള്ള സമയത്താണ് ബലി നല്‍കിയത്. സമുദ്രത്തിന് നേരെ മുഖം വരുന്ന രീതിയിലാണ് കുഞ്ഞുങ്ങളെ അടക്കിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?