ഗോവയിൽ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് സഖ്യം ഉണ്ടാക്കിയേക്കില്ല; മുതിർന്ന നേതാക്കളുമായി രാഹുലിന്റെ ചർച്ച

  • 10/01/2022

പനജി: ഗോവയിൽ തൃണമൂൽ കോൺഗ്രസുമായി കോൺഗ്രസ് സഖ്യം ഉണ്ടാക്കിയേക്കില്ല. ഗോവയിലെ സാഹചര്യം സംബന്ധിച്ച് രാഹുൽ ഗാന്ധി പി ചിദംബരവും കെ സി വേണുഗോപാലുമായും ചർച്ച നടത്തി.സംസ്ഥാനത്ത് ടിഎംസി കാര്യമായ സാന്നിധ്യമല്ല എന്നതിനൊപ്പം നേതാക്കളെ അടർത്തിയെടുത്ത മമതയുടെ നടപടിയുമാണ് തീരുമാനത്തിന് കാരണമായത്. 

സ്വകാര്യ സന്ദർശനത്തിനായി വിദേശത്തേക്കു പോയ രാഹുൽ ഞായറാഴ്ചയാണ് ഇന്ത്യയിൽ മടങ്ങിയെത്തിയത്. ബിജെപിയെ അധികാരത്തിൽ നിന്ന് പുറത്താക്കാൻ  കോൺഗ്രസുമായി കൈകോർക്കാൻ തയ്യാറാണെന്ന് തൃണമൂൽ കോൺഗ്രസ് സൂചന നൽകിയിരുന്നു.

ഗോവ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ഭരണപക്ഷമായ ബിജെപിക്ക് കനത്ത തിരിച്ചടി നൽകിയതിന്റെ ആവേശത്തിലാണ് കോൺ?ഗ്രസ്. മന്ത്രിയും യുവമോർച്ചാ നേതാവുമടക്കമുള്ള നേതാക്കൾ കോൺഗ്രസിൽ ചേർന്നു. ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി മൈക്കൽ ലോബോക്ക് പിന്നാലെ യുവമോർച്ചാ ദേശീയ എക്സിക്യൂട്ടീവ് അംഗം ഗജാനൻ ടിൽവേയും  കോൺഗ്രസ് അംഗത്വം സ്വീകരിച്ചു. ബിജെപിക്ക് മൂല്യങ്ങളില്ലെന്നും അധികാരത്തിനായി ഏതറ്റംവരെയും പോകുമെന്നും അദ്ദേഹം ആരോപിച്ചു. 

Related News