കുവൈത്തിന്റെ സർക്കാർ ഇലക്ട്രോണിക് പേയ്‌മെന്റ് പ്രവർത്തനങ്ങൾ വികസിപ്പിക്കാൻ ആമസോൺ

  • 11/01/2022

കുവൈത്ത് സിറ്റി: കുവൈത്ത് വിഷൻ 2035ന്റെ ഭാ​ഗമായി ഡിജിറ്റൽ പരിവർത്തനത്തിനായി വമ്പൻ പദ്ധതികളുമായി രാജ്യം.  ഡിജിറ്റൽ പരിവർത്തനത്തിനുള്ള നടപടിക്രമങ്ങളുടെ അടിസ്ഥാനം സേവനങ്ങളുടെ മൂല്യവും ഫീസും അടയ്‌ക്കുന്നതാണ്. അതുകൊണ്ട് തന്നെ  ഇലക്ട്രോണിക് പേയ്‌മെന്റ് പ്രോജക്റ്റ് മാനേജ്‌മെന്റ് ടീമിനാണ് ധനമന്ത്രാലയം കൂടുതൽ പരി​ഗണന നൽകുന്നത്. കുവൈത്തിന് അകത്തും പുറത്തും സർക്കാർ ഇലക്ട്രോണിക് പേയ്‌മെന്റിനുള്ള പ്ലാറ്റ്ഫോം ആരംഭിക്കുന്നതിനായി ഈ മേഖലയിലെ മുൻനിര ആഗോള സ്ഥാപനങ്ങളെ ഉപയോഗിക്കുന്ന ഒരു പുതിയ പദ്ധതിയാണ് ല​ക്ഷ്യമിടുന്നത്.

സർക്കാർ ഏജൻസികൾക്ക് സേസനത്തിനുള്ള ഫീസ് നൽകുന്നതിനുള്ള ഒരു കേന്ദ്ര സംവിധാനം വികസിപ്പിച്ചുകൊണ്ട്, രാജ്യത്തെ എല്ലാ പ്രാദേശിക ബാങ്കും ക്രെഡിറ്റ് കാർഡുകളും ഉപയോഗിച്ച് പേയ്‌മെന്റ് പ്രവർത്തനങ്ങൾ നടത്തുമെന്നാണ് വൃത്തങ്ങൾ പറയുന്നത്. ആമസോൺ നൽകുന്ന സംയോജിത ഇലക്ട്രോണിക് പേയ്‌മെന്റ് സൊല്യൂഷൻ, കുവൈത്തിനകത്തും പുറത്തും അതിവേഗ പണമടയ്ക്കൽ, വിദേശകാര്യ മന്ത്രാലയവുമായി സഹകരിച്ച് ഒരു പൈലറ്റ് സംവിധാനം നടപ്പിലാക്കുന്നതിനുള്ള സാധ്യത എന്നിവയിൽ പഠനം നടക്കുകയാണെന്നും വൃത്തങ്ങൾ പറഞ്ഞു.

കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News