കുവൈത്തിൽ പുതിയ ക്വാറന്റൈൻ പ്രോട്ടോക്കോൾ ഇന്നുമുതൽ

  • 11/01/2022

കുവൈറ്റ് സിറ്റി : കൊറോണ വൈറസ് ബാധിച്ചവർക്കുള്ള ക്വാറന്റൈൻ കാലാവധി, വാക്സിനേഷൻ എടുത്തവർക്ക് 7 ദിവസം, വാക്സിനേഷൻ എടുക്കാത്തവർക്ക് 10 ദിവസം എന്നിങ്ങനെയുള്ള പുതിയ പ്രോട്ടോക്കോൾ ആരോഗ്യ മന്ത്രാലയം നടപ്പാക്കാൻ തുടങ്ങും. പിസിആർ നെഗറ്റീവ് ടെസ്റ്റ് ഉള്ള സമ്പർക്കം പുലർത്തുന്ന വാക്സിനേഷൻ എടുത്തവർക്ക്‌  7 ദിവസവും  വാക്സിനേഷൻ എടുക്കാത്തവർക്ക് 14 ദിവസവുംആയിരിക്കും ക്വാറന്റൈൻ. പുതിയ പ്രോട്ടോക്കോൾ Shlonak ആപ്പുമായി ലിങ്ക് ചെയ്യും.

കുവൈറ്റിലേക്ക് വരുന്ന യാത്രക്കാർക്ക് ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾ ആരോഗ്യ മന്ത്രാലയവും ആഭ്യന്തര മന്ത്രാലയവും സിവിൽ ഏവിയേഷൻ ഡയറക്ടറേറ്റും ഷ്ലോനക് ആപ്പിൽ നിരീക്ഷിക്കും. എത്തുന്നവരെല്ലാം Shlonak ആപ്പ് ഡൗൺലോഡ് ചെയ്യണം.

രാജ്യത്തേക്ക് വരുന്ന എല്ലാ യാത്രക്കാർക്കും ബാധകമായ ഹോം ക്വാറന്റൈൻ നടപടിക്രമങ്ങൾ ഒരാഴ്ചയ്ക്കുള്ളിൽ അവലോകനം ചെയ്യാൻ ആഭ്യന്തര മന്ത്രാലയം, ആരോഗ്യ മന്ത്രാലയം, ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് സിവിൽ ഏവിയേഷൻ, സെൻട്രൽ ഏജൻസി ഫോർ ഇൻഫർമേഷൻ ടെക്‌നോളജി എന്നിവയിൽ നിന്ന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും  ക്യാബിനറ്റ് തീരുമാനിച്ചു.



കുവൈറ്റ് വാർത്തകൾ കൃത്യതയോടെ ഏറ്റവും ആദ്യമറിയാൻ, താഴെ കാണുന്ന ലിങ്ക് വഴി വാട്സ്ആപ്പ് ഗ്രൂപ്പിൽ ചേരാം 👇

വർത്തകളെക്കുറിച്ചുള്ള കമെന്റുകളും, അഭിപ്രായങ്ങളും രേഖപ്പെടുത്താൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക👇

Related News